Wednesday, March 16, 2011

താന്തോന്നി

കഥയില്‍ ചോദ്യമില്ല
എങ്കിലും
എന്റെ സംശയങ്ങള്‍
ചോദ്യത്തിന്റെ രൂപം
സ്വീകരിച്ചു കഴിഞ്ഞിരുന്നു................

രാജകുമാരിമാരോക്കെ
എന്തുകോണ്ടാണിത്ര
സുന്ദരികളായത്‌?????????
കുറുക്കന്‍ മാരോക്കെ എന്തിനാണിത്ര
സൂത്രശാലികളായത്‌???????????


സംഹം എങ്ങനെ
കാട്ടിലെ രാജാവായി??????????????
എന്റെ ചോദ്യങ്ങള്‍
അപ്പൂപ്പനെ ഉത്തരംമുട്ടിച്ചപ്പോള്‍
ഞാന്‍ ആദ്യമായി അതികപ്രസംഗിയായി

കഥകളില്‍ നിന്ന്‌ സത്യത്തിലേക്കുള്ള
അകലം കൂടുന്നത്‌
ഞാനറിഞ്ഞിരുന്നില്ല

ഉത്തരങ്ങളില്ലാത്ത
ചോദ്യങ്ങള്‍ ചോദിച്ച്‌
അങ്ങനെ
അതികപ്രസംഗിയില്‍
നിന്ന്‌ ഞാന്‍ താന്തോന്നിയായി

1 comment:

  1. ഉത്തരങ്ങളില്ലാത്ത
    ചോദ്യങ്ങള്‍ ചോദിച്ച്‌
    അങ്ങനെ
    അതികപ്രസംഗിയില്‍
    നിന്ന്‌ ഞാന്‍ താന്തോന്നിയായി

    ഇത്തരം താന്തോന്നിമാരില്ലെങ്കിൽ ഈ ലോകം എങ്ങനെ മുന്നോട്ട് പോവും..ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാം ഉണ്ടായത് ഇത് പോലെ മുഖ്യധാരയിൽ നിന്നും മാറ്റിചിന്തിച്ചത് കൊണ്ടല്ലേ. അങ്ങനെയല്ലായിരുന്നെങ്കിൽ ഐസക് ന്യൂട്ടനും എഡിസനും ഒന്നും നമ്മൾ ഓർത്തിരിക്കേണ്ട വ്യക്തികളാകുമായിരുന്നില്ലല്ലോ..ഗാന്ധിജി നമ്മുടേ രാഷ്ട്ര പിതാവാകുമായിരുന്നില്ലല്ലോ......etc

    ആശംസകൾ

    ReplyDelete

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...