Wednesday, March 23, 2011

കാഴ്‌ചപ്പാട്‌ 3

രാവിലെ എഴുനേറ്റ്‌ കുളികഴിഞ്ഞ്‌ ആദ്യ ബസിന്‌ തന്നെ ടൗണിലേക്ക യാത്ര തിരിച്ചു. രാവിലെ നാട്ടീന്ന്‌ ബസില്‍ കേറിയെങ്കിലും ടൗണിലേത്തിയപ്പോള്‍ പത്ത്‌ മണികഴിഞ്ഞു. നല്ലവെശപ്പുണ്ട്‌ ടൗണില്‍ പലയിടത്തും പണ്ട്‌ ജോലിചെയ്‌തിട്ടുള്ളതുകോണ്ട്‌ ചിലപരിചയക്കാര്‍ ഇപ്പോഴും ടൗണിലുണ്ട്‌ അതുകോണ്ട്‌ രാവിലത്തേ കാപ്പിക്കായി കോളേജ്‌ റോഡിലുള്ള മോഹനന്റെ കടയില്‍ കയറി.
കണ്ടിട്ട്‌ ഒത്തിരി നാളായല്ലോ രാമേട്ടാ............
.......ടൗണില്‍ പ്രത്യേകിച്ച്‌ പണിയോന്നുമില്ലല്ലോ അതാ കാണാഞ്ഞേ എങ്ങനെ ഉണ്ട്‌ മോഹനാ കച്ചവടം..............
കോഴപ്പമില്ല ചേട്ടാ തട്ടി മുട്ടി പോകുന്നു.............എന്താ കഴിക്കാനെടുക്കെണ്ടത്‌............
..............എന്താ ഇന്നത്തേ സ്‌പേഷ്യല്‍
ഇപ്പോ അങ്ങനെ സ്‌പേഷ്യലോന്നുമില്ല നല്ല ചൂടു ദോശയുണ്ട്‌ എുടക്കട്ടേ......
എന്നാ അത്‌ എടുക്ക്‌................
മോഹനന്റെ ദോശയ്‌ക്ക്‌ ഒരു പ്രത്യേക രുചിതന്നെയാണ്‌ അതു പറഞ്ഞ്‌ അറിയിക്കാന്‍ പറ്റില്ല.മോഹനന്റെ കടയില്‍ നിന്ന്‌ ഇറങ്ങി നേരേ ഹോസ്‌റ്റലിലേക്കാണ്‌ പോയത്‌.
ഹോസ്‌റ്റലിലെ വാര്‍ഡനെ കണ്ടപ്പോളാണ്‌ അറിയുന്നത്‌ ശ്‌ങ്കരന്‍ ഒരു വര്‍ഷം മുമ്പേ അവിടുന്ന്‌ താമസം മാറിയിരുന്നെന്ന്‌ . അവന്റെ അമ്മാവന്‍ അവിടെ വന്ന്‌ എന്തോ കശപിശ ഉണ്ടാക്കിയെന്നും അറിഞ്ഞു. അപ്പോഴാണ്‌ മനസിലായത്‌ സാധനമെടുക്കാന്‍ തന്നെ എന്തിനാണ്‌ പറഞ്ഞു വിട്ടതെന്ന്‌്‌. പിന്നെ ശ്‌ങ്കരന്റെ കൂട്ടുകാരന്‍ ജേക്കബിനെ കണ്ടാല്‍ ശങ്കരന്‍ താമസിച്ച സ്ഥലത്തെ കുറിച്ച്‌ അറിയാമെന്ന്‌ും അറുഞ്ഞു അങ്ങനെ കോളേജില്‍ ചെന്ന്‌ ജേക്കബിനെ കണാമെന്ന്‌ തീരുമാനിച്ചു. കുറച്ച്‌ കഷ്ടപെട്ടിട്ടാണെങ്കിലും ജേക്കബിനെ കണ്ടെത്തി. കണ്ടിട്ട്‌ ഒരു പാവത്താനാണെന്ന്‌ തോന്നി. ഒരു വെളുത്ത ഷര്‍ട്ടും ജീന്‍സുമാണ്‌ വേഷം. കോളേജ്‌ ലൈബ്രറിയില്‍ നിന്നാണ്‌ വരവ്‌. കൈയില്‍ ഒരു പുസ്‌തകവും ഉണ്ട്‌
...........ഞാന്‍ രാമന്‍.........ശങ്കരന്റെ നാട്ടീനാണ്‌
ശങ്കരന്‍ അതിന്‌ കോളേജില്‍ വന്നിട്ടില്ലല്ലോ. അവന്‍ കോളേജില്‍ വന്നിട്ട്‌ ആറുമാസത്തോളമായി.
..........അറിയാം ശങ്കരന്‍ ഇന്നലെ ആത്മഹത്യ ചെയ്‌തു...........
....എന്ത്‌ ശങ്കരനോ
....അതെ
ചേട്ടനെന്താ ഈ പറയുന്നത്‌ ശങ്കരന്‍ ആത്മഹത്യ ചെയ്‌തെന്നോ ...........
അതെ ..............
അവന്‌ അതിന്‌ ആത്മഹത്യചെയ്യത്തക്ക പ്രശ്‌നങ്ങളോന്നുമില്ലല്ലോ പിന്നെ.....................
ശങ്കരന്‍ തന്റെ കൂടെ ആണോ താമസിച്ചത്‌........................
കഴിഞ്ഞ രണ്ടുവര്‍ഷം ഞങ്ങള്‍ ഒരുമിച്ചായിരുന്നു പിന്നെ കഴിഞ്ഞവര്‍ഷം മുതലാണ്‌ അവന്‍ താമസം മാറിയത്‌..............
എങ്ങോട്ടാണ്‌ താമസം മാറിയത്‌ ...................
ഏതോ ബാബുവോ, ബ്ലയിഡ്‌ ബാബുവോ അങ്ങനെ എന്തോ ആണ്‌ അവന്‍ പറഞ്ഞത്‌.........
ശങ്കരനെ കുറിച്ച്‌ എന്തെങ്കിലും കുട്ടിക്കറിയുമോ.............
എന്ത്‌..............
............അല്ല ആളുകള്‍ പറയുന്നു അവനേതോ കോട്ടേഷന്‍ സംഘത്തിലോ മറ്റോ അംഗമായിരുന്നെന്ന്‌്‌...........
എനിക്ക്‌ അതിനേക്കുറിച്ച്‌ വ്യക്തമായോന്ന്‌ും അറിയില്ല അവന്‍ നല്ലതുപോലെ കഥയും കവിതയും എഴുതുമായിരുന്നു, പിന്നെ..........
എന്താ പിന്നെ...............
..........അവനോരു കുട്ടിയുമായി അടുപത്തിലായിരുന്നു അവന്റെ നാട്ടിലുള്ള ഒരു കുട്ടി ഇവിടെ പഠിക്കുന്നുണ്ടായിരുന്നു പിന്നെ ആ കുട്ടിയുടെ കല്ല്യണം കഴിഞ്ഞേ പിന്നെയാണ്‌ അവനെ കാണാതായ്‌. ആ കുട്ടിയുമായി അടുപത്തിലായിരുന്നപ്പോള്‍ പണത്തിന്റെ അത്യാവശ്യത്തിനായി അവന്‌ ചെറിയ ചീത്ത കൂട്ടുകെട്ടുണ്ടായിരുന്നെന്ന എനിക്കറിയാം അതില്‍ കൂടുതലോന്നും എനിക്കറിയില്ല...............

അവന്റെ സംസാരത്തിലും എന്തെല്ലാമോ ദുരൂഹത ഉണ്ടായിരുന്നു അവന്‍ എന്തെക്കെയോ പറയാതെ വിഴുങ്ങിയതുപോലെ എന്തായാലും ബ്ലയിഡ്‌ ബാബുവിനെ തപ്പാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു തിരിച്ച്‌ മാഹനന്റ ചായക്കടയില്‍ പോയി ബ്ലയിഡ്‌ ബാബുവനേകുറിച്ച്‌ അന്വേഷിച്ചു.
.......ചേട്ട്‌ാ ബ്ലേഡ്‌ ബാബുവിനെ എന്തിനാണ്‌ അന്വേഷിക്കുന്നത്‌ ആരെ എങ്കിലും തട്ടാനാണോ...........
അതെന്താ നീ അങ്ങനെ പറഞ്ഞത്‌ ............
അതേ ബ്ലേഡ്‌ ബാബു ഇവിടുത്തെ ഒരു കോച്ചു ഗുണ്ട സംഘത്തലവനാ................
എനിക്കയാളെ ഒന്നു കാണെണം............
ചന്തല്‍ ചെന്ന്‌ ആരോടെങ്കിലും ചോദിച്ചാല്‍ മതി.............
അങ്ങനെ ഞാന്‍ മോഹനനോട്‌ യാത്രയും പറഞ്ഞ്‌ അവിടുന്നിറങ്ങി ചന്തയില്‍ പോകാനായി ഒരു ഓട്ടോ പിടിച്ചു. ഓട്ടോകാരനോട്‌ ഞാന്‍ ബ്ലേഡ്‌ ബാബുവിനെ കുറിച്ച്‌ ചോദിച്ചു അയാള്‍ക്ക്‌ നൂറു നാവായിരുന്നു ബാബുവിനെ കുറിച്ച്‌ പറയാന്‍ . ബ്ലേഡ്‌ ബാബു എന്നു പേരു വരാന്‍ കാരണം അയാള്‌ ബ്ലേഡ്‌കോണ്ടാണ്‌ കൂടുതലും അയാളുടെ പണി നടത്തിയിരുന്നത്‌ ചന്തയിലെത്തി ഞാന്‍ അവിടെ കണ്ട ഒരു കടക്കാരനോട്‌ ബാബുവനെ കുറിച്ച്‌ അന്വേഷിച്ചു
ചുമട്ടു തോഴിലാളികാരുടെ അടുത്തു കാണുമെന്ന്‌ അയാള്‍ പറഞ്ഞു
ഗുണ്ട എന്നോക്കെ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത്‌ ഒരു ആറടി പോക്കക്കാരന്‍ കറുത്തിരുണ്ട്‌ കോമ്പന്‍ മിശയോക്കെ ഉള്ള ഒരാള്‍
പക്ഷേ അതെല്ലാം തെറ്റിച്ചുകോണ്ട്‌ ഒരു ചറിയ മനുഷ്യന്‍ വലിയകോമ്പന്‍ മീശയോന്നും അയാള്‍ക്കില്ല കണ്ടാല്‍ വലിയ ഗുണ്ടയാണെന്നോന്നും തേന്നില്ല ഒരു സാദാരണക്കാരന്‍ ഞന്‍ പതിയെ അടുത്തു ചെന്നു
ഞാന്‍ ശങ്കരന്റെ നാട്ടീന്നാ അവന്റെ............
പറഞ്ഞ്‌ തീരുന്ന്‌തിന്‌ മുമ്പ്‌ അയാള്‍ ഇടപെട്ടു നല്ല കനഗംഭീരമുള്ള ശബ്‌ദം ആ ശരീരത്തുനിന്ന്‌ പുറത്തു വരുന്നതാണെന്ന തോന്നില്ല
ശങ്കരനോ ആ പേടിതോണ്ടന്റെ നാട്ടീന്നാ എന്താ അവന്‍ നാട്ടിലെത്തിയില്ലേ.............
ഞാനോന്നു പരുമി പിന്നെ അയാള്‍ വിളിച്ചവഴിയെ അടുത്തുള്ള ചായക്കടയിലേക്കു പോയി

ശങ്കരന്‍ ഇന്നലെ ആത്മഹത്യ ചെയ്‌തു............ ഞാന്‍ അവന്റെ സാധനങ്ങളെടുക്കാനായി വന്ന്‌താണ്‌......
ശങ്കരന്‍ ആത്മഹത്യ ചെയ്‌തെന്നോ ...........അവന്‌ അതുകഴിഞ്ഞോ അതിനുള്ള ധൈര്യം അവനുണ്ടോ.........
എന്തേ.......
അല്ല അവന്‍ ഇവിടുത്തെ ഒരു കോച്ചുകവി അല്ലായിരുന്നോ.......... തെറ്റു പറയരുതല്ലോ കോഴപ്പമില്ലാതെ അവന്‍ കവിത ചോല്ലും പക്ഷേ അവന്‌ ആത്മഹത്യ ചെയ്യാനുള്ള ധൈര്യമോന്നും ഉണ്ടെന്ന ഞന്‍ കരുതുന്നില്ല..............
ആറുമാസം അവനിവിടെ ഉണ്ടായിരുന്നു........... അതിനെടയ്‌ക്ക്‌ അഭത്‌ദത്തില്‍ ഉരുത്തനെയാ അവന്‍ കത്തികോണ്ട്‌ പാളിയത്‌..... അതും അവന്റെ ഏതോ പൂര്‍വ കാമുകിയുടെ ഭര്‍ത്താവായിരുന്നെന്നോ അവളുടെ മുന്നില്‍ വെച്ചാണ്‌ അത്‌ ചെയ്യ്‌തതെന്നോ എന്തോ പറയുന്നത്‌ കേട്ട്‌ു പിന്നെ രണ്ടുദിവസം ഇവിടെ കരഞ്ഞ്‌നുരവിളിച്ച്‌ നടപ്പുണ്ടായിരുന്നു പിന്നെ അവനെ പെട്ടന്ന്‌ കാണാതായി...............
അയാളുടെ കണ്ണുകളില്‍ ഒരുവിദത്തിലുള്ള ഭാവവ്യത്യാസങ്ങളും ഒരിക്കലും കണ്ടില്ല ചായക്കടയില്‍നിന്ന്‌ ഒരോ ചായയും കുടിച്ച്‌ ഞങ്ങള്‍ പുറത്തിറ്‌ങ്ങി
ശങ്കരന്റെ സാധനങ്ങള്‍
ആതെല്ലാ ആ പിടികയുടെ പുറകിലേ മുറിയിലുണ്ട്‌
അയാള്‍ കാണിച്ച വഴിയേ ആ മുറിയിലേക്കു പോയി അവിടെ ചിതറിക്കിടന്ന ശങ്കരന്റെ പുസ്‌തകവും വസ്‌ത്രങ്ങളും വാരി ഒരു പെട്ടിയിലാക്കി അപ്പോഴാണ്‌ അവിടെ ത്തേ മേശയുടെ അടിയില്‍ ഒരു ഡയറി കിടക്കുന്നത്‌ കണ്ടത്‌ അതും ഞാന്‍ എടുത്തു കൈയില്‍ പിടിച്ച്‌
പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ച്‌ ബസ്റ്റാന്റിലെത്തി. അടുത്ത ബസിന്‌ തന്നെ നാട്ടിലേക്ക്‌ തിരിച്ചു. ബസില്‍ മുഴുവന്‍ ഇരുന്ന്‌ വീണ്ടും ശങ്കരനെകുറിച്ചുള്ള ചിന്തകള്‍ തന്നെ ആയിരുന്നു ശങ്കരന്റേത്‌ ഒരു ചെറിയ ജീവിതമായിരുന്നു എന്നാലും അവന്റെ ജീവിതവുമായി ബന്ധപെട്ട എല്ലാവര്‍ക്കും അവനെ കുറിച്ചുള്ളത്‌ വ്യത്യസ്‌തമായ കാഴ്‌ചപാടായിരുന്നു. ഇനിയും പലര്‍ക്കും ്‌അവനെ കുറിച്ച്‌ പലതും പറയാനുണ്ടാകും ജീവിതം വളരെ വിചിത്രമാണ്‌ ഒരാളെ കുറിച്ച്‌ പലരും കാണപ്പെടുന്നത്‌ പല കാഴ്‌ചപാടോടുകൂടിയാണ്‌.

Tuesday, March 22, 2011

കാഴ്‌ചപ്പാട്‌ 2

ചിന്തകളില്‍ മുഴുകി അവിടെകിടന്ന്‌ ഉറങ്ങിപോയി
നേരം വെളുത്തത്‌ അറിഞ്ഞില്ല രാവിലെ പാല്‍കാരന്റെ വിളികേട്ടാണ്‌ എഴുന്നേറ്റത്‌
...........രാമേട്ടന്‍ ഇന്ന്‌താമസിച്ചുപോയോ.................
...........അതെ ..............ഇന്നലെ കിടക്കാന്‍ താമസിച്ചു ..................
...........രാമേട്ടന്‍ ഇന്ന്‌ ശവാടക്കിന്‌ പോകുന്നില്ലേ..........
..............പോണം എപ്പോഴാ ശവാടക്ക്‌.........
.............പതിനോന്നുമണിയോടു കൂടി നടക്കുമെന്നാ പറയുന്നത്‌ കേട്ടേ എന്നായാലും പോസ്‌റ്റ്‌ മാര്‍ട്ടം കഴിഞ്ഞ്‌ കിട്ടേണ്ടേ ...................
.............ആ ശരി ...................
പാല്‍ അടുക്കളേല്‍ കോണ്ടുപോയി പാലോഴിച്ചിട്ട്‌ പാത്രം കോടുത്ത്‌ ചെറുക്കനെ വിട്ടു
രാവിലത്തെ കുളിയും പ്രാതലും കഴിഞ്ഞ്‌ തോടിയിലൂടെ ഒന്ന്‌ നടന്നു അതിനുശേഷം തിരിച്ച്‌ ഉമ്മറത്ത്‌ വന്നപോള്‍ വിജയന്‍ മുറ്റത്ത്‌നില്‍ക്കുന്നു
..............എന്താ വിജയാ ഇന്ന പണിയോന്നുമില്ലേ.............
...............ഓ പണിയോക്കെ കുറവാ ഒരാഴ്‌ച മുഴുവന്‍ പണിയല്ലായിരുന്നു ഇനി കുറച്ച്‌ ദിവസം വിശ്രമിക്കാമെന്ന്‌ കരുതി...................
..............രാമേട്ടനെന്താ ഈ ഒറ്റയ്‌ക്ക്‌ താമസിക്കുന്നേ ഒരു കല്യാണമോക്കെ കഴിക്കാന്‍ മേലായിരുന്നു..................
................വേണ്ടപ്രായത്തില്‍ അതിനോന്നും തോന്നിയില്ല പിന്നെയാ ഈപ്രയത്തില്‍................
.................ഓ രാമേട്ടന്‌ അത്രയക്ക പ്രായം ഉന്നുംആയിട്ടില്ല............
.......................നിനക്ക്‌ അങ്ങനെ പലതും പറയാം .........നീ കാപ്പികുടിച്ചതാണോ ................
................അതേ ...ഞാന്‍ പീടികേന്ന്‌ കുടിച്ചു.........
.............നമുക്ക്‌ ശങ്കരന്റെ വീടുവരെ ഒന്നു പോയാലോ വിജയാ..............
..............ഓ ആ ചെക്കന്റെ കാര്യം ഒന്നും പറയാതിരിക്കുവാ ഭേദം പണ്ടേ അവനോരു വഷളനാ ................
...............നി ഒന്ന്‌ നിര്‍ത്ത്‌ ശങ്കരാ നിന്റെ പരദൂശണം ചത്തവരെ എങ്കിലും വെറുതേവിട്‌................
..............പരദൂശണം ഒന്നുമല്ല അവന്‍ പണ്ടേ ഒരു തലതെറിച്ചവനാ ഈ മുഖത്ത്‌ കാണുന്ന മുറിവില്ലേ അത്‌ അവന്‍ എറിഞ്ഞ്‌ പോട്ടിച്ചതാ ചെറുപത്തില്‍..................
....................എടാ ഈ മുറിവിന്റെ കാര്യം ഈ നാട്ടുകാര്‍ക്ക്‌ മുഴുവനറിയാം നിന്റെ കയ്യിലിരിപ്പ്‌ കോണ്ട്‌ കിട്ടിയതാണെന്ന്‌.............
.............രാമേട്ടനറിയില്ലേ അവന്‍ മേലേടത്തേ കോച്ചു മായി അടുപത്തിലല്ലായിരുന്നോ അതിന്റെ കല്ല്യാണം കഴിഞ്ഞപ്പോളല്ലേ അവന്‍ നാടുവിട്ടത്‌..........................
.................നീ വേണ്ടാത്തത്‌ പറയാതെ .ഞാന്‍ ഈ ഡ്രസ്‌ ഒന്നു മാറിയിട്ട്‌ വരട്ടെ നി നില്‍ക്ക്‌..............
ഞങ്ങള്‍ ശങ്കരന്റെ വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ വന്ന്‌ തുടങ്ങുന്നതെ ഒള്ളു കുറച്ചുപേര്‍ പടുത വലിച്ച്‌ കെട്ടുന്നു കസേരകള്‍ എടുത്തിടുന്നു ഞാനും വിജയനും കൂടി കസേര എടുത്തിടാന്‍ കൂടി പതിയ മൂലയില്‍ കിടന്ന കസേരയില്‍ ഞാനും വിജയനും സ്ഥാനം പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അടുത്തോട്ട്‌ ഒരു പ്രായമായ ആള്‍ എത്തി
................ഞാന്‍ ശ്‌ങ്കരന്റെ അമ്മാവനാണ്‌ ...................രാമന്‍............ അല്ലേ
................അതെ
.................ശാന്തപറഞ്ഞു രാമനോടുപറഞ്ഞാല്‍ മതിയെന്ന്‌ അതുകോണ്ടാണ്‌
................ഞാന്‍ ആദ്യം ഒന്ന അമ്പരന്നു പിന്നെ ഞാന്‍ ചോദിച്ചു
..............എന്താ
...................അല്ല അവന്റെ ഹോസ്‌ററലില്‍ കുറച്ച്‌ സാധനങ്ങള്‍ കിടപ്പോണ്ട്‌ അത്‌ ഒന്ന്‌ നാളെ പോയി എടുത്തുകോണ്ടുവരുമോ രാമനും കൂടിപോയാണല്ലോ അവനെ കോളേജില്‍ കോണ്ടാക്കിയത്‌......
പെട്ടന്ന്‌ ഈ അവസരത്തില്‍ പറയെണ്ട കാര്യമായിരുന്നോ ഇതെന്ന്‌ എനിക്ക്‌ ഒരു സംശയം പക്ഷേ ഞാന്‍ എന്റെ അമ്പരപ്പ്‌ ഞാ്‌ന്‍ മുഖത്ത്‌ കാണിച്ചില്ല
............ഞാന്‍ നാളെത്തന്നെ പോയി എടുത്തുകോണ്ടുവരാം ..........
ശവാടക്ക്‌ കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ വീണ്ടും ശങ്കരനെകുറിച്ചുള്ള ചിന്തകളായിരുന്നു. ആവിടെ കൂടിനിന്നവരുടെ വര്‍ത്തമാനത്തില്‍ ദുരൂഹമായ എന്തോ ഉണ്ടായിരുന്നു പക്ഷെ എന്താണെന്ന്‌ എനിക്ക്‌ അറിയില്ല. പിന്നെ ശങ്കരന്റെ ഹോസ്‌റ്റലില്‍ പോയി ആര്‍ക്കു വേണമെങ്കിലും പോയി അവന്റെ സാധനങ്ങള്‍ എടുത്തുകോണ്ടുവരാം പിന്നെ എന്തിനാണ്‌ എന്നെ ഏല്‍പിച്ചത്‌ അങ്ങനെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ മാത്രം ബാകി
എന്തായാലും നാളെ രാവിലെ ടൗണില്‍ പോകണം അതിനു മുമ്പ്‌ വീട്ടിലെ തോടിയിലെ പാവലിനും കോവലിനും വളം ഇടാനുള്ളത്‌ എടുത്ത്‌ വെച്ച്‌ിട്ട്‌ പോകാം എന്ന്‌ തീരുമാനിച്ച്‌ വളം എടുത്ത്‌ കോണ്ടുവന്നു വെച്ചപ്പോഴേക്ക്‌ നേരം സന്ധ്യയായി പിന്നെ കുളി കഴിഞ്ഞ്‌ അത്താഴവും കഴിച്ച്‌ പെട്ടന്ന്‌ തന്നെ കിടന്നുറങ്ങി.
തുടരും........................................
..............

Monday, March 21, 2011

കാഴ്‌ചപ്പാട്‌ 1

വിജയന്റെ വിളികേട്ടുകോണ്ടാണ്‌ ഉമ്മറത്തേക്ക്‌ വന്നത്‌
.............രാമേട്ടാ അറിഞ്ഞില്ലേ.................
വിജയന്റെ അണച്ചുകോണ്ടുള്ള ആനില്‍പു കണ്ടപ്പോള്‍ ഞാനോന്നു ഭയന്നു എന്തേലും അത്യാഹിതം സംഭവിച്ചോ
..........എന്താ വിജയാ............

...............നമ്മുടെ ശാന്തേടത്തിയുടെ മോന്‍ ഇല്ലേ.......... ശങ്കു അവന്‍ ആത്മഹത്യ ചെയ്‌തെന്ന്‌..................
.............എന്താ നമ്മുടെ ശങ്കരനോ ....................
്‌..............അതേ ശങ്കരന്‍ തന്നെ..............
ഞാന്‍ ഭയന്നതുപോലെ തന്നെ ഒരു അത്യാഹിതം തന്നെ നടന്നിരിക്കുന്നു ...............വിജയാ നി അവിടെ നില്‍ക്ക്‌ ഞാന്‍ ഡ്രസ്‌ ഒന്നു മാറിയിട്ടു വരാം.........
ഉടന്‍തെന്നെ ഡ്രസ്‌ മാറി ഞാനും വിജയന്റെ കൂടെ ശങ്കരന്റെ വീട്ടിലെത്തി.
സംഭവം അറിഞ്ഞ്‌ വളരെ അധികം ആളുകള്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്‌. പോലീസും സ്ഥലതെത്തിയിട്ടുണ്ട്‌ അതിനാല്‍ സംഭവസ്ഥലത്തേക്ക്‌ ആളെ അടുപ്പിക്കുന്നില്ല ഞാനും ആള്‍ കുട്ടത്തില്‍ നല ഉറപ്പിച്ചു
...........രാമാ........
ആള്‍കൂട്ടത്തില്‍ നിന്നും സോമന്‍ മാഷ്‌ എന്റെ അടുത്തേക്കുവന്നു
.............നീ ഇപ്പോഴാണോ അറിഞ്ഞത്‌..............
...........................അതേ വിജയന്‍ വന്നു പറഞ്ഞപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്‌ എപ്പോഴാണ്‌ സംഭവം
................................ഇന്നലെ രാത്രില്‍ മരിച്ചെന്നാ ഇപ്പോള്‍ കേള്‍ക്കുന്നേ
..................എന്നിട്ടെന്തേ ആരും അറിഞ്ഞില്ലേ ഇതുവരെ
...........................ഇന്നലെ ശന്തേം വീട്ടുകാരൂം അവരുടെ ഏതോ ബന്ദുവിന്റെ കല്യാണത്തിന്‌ പോയിരിക്കുക ആയിരുന്നു ആ ചെറിക്കന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളു.
...............എന്താ കാരണം എന്ന്‌ അറിയുമോ..............
..........ആര്‍ക്കറിയാം എന്താണെന്ന്‌ എന്തായാലും കുറച്ച്‌ നാളായി ആ ചെക്കന്‍ വീടു വിട്ടു പോയിട്ട്‌ തിരിച്ചു വന്നിട്ട്‌ ഒരാഴ്‌ചയല്ലേ ആയി
ട്ടോള്ളു. വന്നപ്പോള്‍ മുതലെ അവന്‍ എന്തോ പഴയ ഉശാറോന്നും ഇല്ലായിരുന്നു.
അപ്പോഴത്തേക്കും ഒരു ആമ്പുലന്‍സ്‌ ആ മണ്‍ വഴി കടന്ന്‌ വീട്ടിന്റെ മുന്നലേക്ക്‌ കയറി പോലീസ്‌ കാര്‍ മൃതശരീരം ആമ്പുലന്‍സില്‍ കേറ്റി വീട്ടില്‍ നിന്ന്‌ ആരുടെ ഒക്കെയോ കരച്ചില്‍ ഉറക്കെ കേള്‍ക്കാം.
.................എന്തായാലും ഇനി നാളെയോ അടക്കം കാണു എന്തായാലും ഞാന്‍ പോകുവാ വീട്ടില്‍ പണിക്കാരുണ്ട്‌ കണ്ണു തെറ്റിയാല്‍ അവന്‍മാര്‍ കേറിനില്‍ക്കും.................
എന്നും പറഞ്ഞ്‌ സോമന്‍ മാഷ പോയി ഞാന്‍ പിന്നെയും കുറ്‌ച്ച്‌ നേരം അവിടെനിന്നു
ആമ്പുലന്‍സു പോലീസുകാരും ആളുകളും എല്ലാം കോഴിഞ്ഞ്‌ പോകാന്‍ തുടങ്ങി
............രാമേട്ടാ
പെട്ടന്ന്‌ പുറകില്‍ നിന്ന്‌ ഒരുവിളി പെട്ടന്ന്‌ ഒന്നു ഞെട്ടി
..........ങ്‌ാ ...............വിജയനോ നീ ഇതിനെടയ്‌ക്ക്‌ എ്‌ങ്ങോട്ട്‌ പോയി.........
..........രാമേട്ടന്‍ സോമന്‍ മാഷിനോട്‌ മിണ്ടികോണ്ടിരുന്നപ്പോള്‍ ഞാന്‍ മുങ്ങി.......

............അതെന്താ................
............അങ്ങേര്‌ ശരിയല്ല എന്നെ ക്‌ണ്ടാല്‍ ശരിയാകില്ല..............
.............അതെന്താ നീ അയാളുടെ കൈയില്‍ നിന്ന്‌ കാശ്‌ എന്തേലും കടം മേടിച്ചോ...................
...........അതെന്താ രാമേട്ടാ അങ്ങനെ പറയുന്നെ ഞാന്‍ കാശുമേടിച്ചാല്‍ അന്തസായി തിരിച്ചു കോടിക്കാറില്ലേ ഞാന്‍ രാമേട്ടന്റെ കൈയില്‍നിന്ന്‌ കാശു വാങ്ങി മുങ്ങിയിട്ടുണ്ടോ.....
............ഇല്ല
...........എന്നാല്‍ നമുക്ക്‌ തിരിച്ച്‌ പോകാം അല്ലേ
............പോകാം
..........രാമേട്ടനെന്താ ചിന്തിക്കുന്ന
...........അല്ല നമ്മുടെ ശങ്കരനെ കുറിച്ചായിരുന്നു അവന്‍ അവനെന്തിന്‌ ഈ ബുദ്ധി മോശം കാണിച്ചു
..........രാമേട്ടാ...... ഓരോത്തര്‍ക്കും ഓരോ തോന്നലല്ലേ അവന്റെ സമയം ആയിക്കാണും അതാ ഇങ്ങനെ ഒക്കെ തോന്നിയത്‌
.........എന്തായാലും നല്ല പയ്യനല്ലായിരുന്നോ അവന്‍
...............രാമേട്ടനോന്നും അറിഞ്ഞില്ലേ അപ്പോള്‍ അവന്‍ ആള്‌ ശരിയല്ലായിരുന്നു
......................നി പിന്നെ ആളുകളെ കുറിച്ച്‌ പരദുശണം പറഞ്ഞ്‌ തുടങ്ങിയോ
........അല്ല രാമേട്ടാ ഇത്‌ പരദൂഷണം അല്ല പോലീസുകാരന്‍ സുകു വില്ലേ അവനാ പറഞ്ഞേ ചെറുക്കന്‍ കോട്ടേഷന്‍ സംഘത്തിലായിരുനെന്ന അതുകോണ്ട്‌ ഇതു കോലപാതകമാണെന്ന്‌ സംശയം ഉണ്ടെന്ന........
.. എന്ത്‌ ശങ്കരനോ കോട്ടേഷന്‍ സംഘത്തിലോ........... മുട്ടേന്ന്‌ മുളയ്‌ക്കാത്ത അവനോ
അതേ രാമേട്ടാ അവനെ കഴിഞ്ഞ കുറേ കാലമായി കാണാതിരുന്നത്‌ അതുകോണ്ടാ
നീ ഒന്നു പോടാ
വിജയന്റെ പരദൂശണം കേട്ട്‌ ഞാന്‍ വീട്ടിലെത്തി
എന്താണെങ്കിലും ഇന്ന്‌ ഭയങ്കര ക്ഷീണം കുളിച്ചിട്ട്‌ കിടക്കാമെന്ന്‌ തീരുമാനിച്ചു വീട്ടില്‍ വന്ന്‌ കുളികഴിഞ്ഞ്‌ ഞാന്‍ കട്ടിലില്‍ വന്ന്‌ കിടന്നു ചിന്തയില്‍ മുഴുവന്‍ ശങ്കരനായിരുന്നു. ശങ്കരനെ കുറിച്ച്‌ എനിക്ക്‌ നല്ലതുപോലെ അറിയാമായിരുനു അവന്‍ സ്‌കൂളില്‍ പോയിരുന്നപ്പോള്‍ മുതല്‍ അവനെ ഞാന്‍ കാണുവാന്‍ തുടങ്ങിയതാണ്‌ എന്റെ തോടിയിലെ മാങ്ങയും ആഞ്ഞിലിക്കാവളയും പറിച്ച്‌ നടന്ന ചെക്കന്‍ കുറച്ചുകാലം എന്റെ അടുത്ത്‌ ട്യൂഷന്‍ പഠിക്കാനും അവന്‍ വന്നിരുന്നു പാവപെട്ട വീട്ടിലെ ആണെങ്കിലും ശാന്തേടത്തി അവന്റെ പഠനകാര്യത്തില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. സ്‌കൂള്‍ പഠനത്തിന്‌ ശേഷം അവന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവനെ ഞാന്‍ കാണുന്നതു കുറഞ്ഞു എന്നാലും മുതിര്‍ന്നവരോടോക്കെ നല്ല ബഹുമാനമായിരുന്നു അവന്‌ പക്ഷേ കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവന്റെ വേഷവിധാനത്തിലോക്കെ മാറ്റം വന്നിരുന്നു പിന്നെ കുറേനാള്‍ കാണാതായി പിന്നെ അവന്‍ തിരിച്ചുവനെന്ന്‌ കേട്ടു ഇപ്പോള്‍ ദേ അവന്റെ മരണവും എല്ലാം വളരെ പെട്ടന്ന്‌ ഇന്നലെ എന്നപോലെ അവന്റെ കോച്ചുമുഖം എന്റെ മുമ്പില്‍ തെളിഞ്ഞ്‌ നില്‍ക്കുന്നു. ഇനി കുറച്ചു നാളത്തേക്ക്‌ അവനെ കുറിച്ചുള്ള ചര്‍ച്ചയാകും നാട്ടുകാര്‍ക്ക്‌ അവന്റെ മരണത്തിന്റെ ദുരൂഹതയും . പിന്നെ വിജയന്‍ പറഞ്ഞത്‌ ആ ചെക്കന്‍ കോട്ടേഷന്‍ സംഘത്തിലായിരുന്നെന്ന്‌ മരിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍കെന്താ പറയാന്‍ പറ്റാത്തത്‌ . കല്ലിന്‌ ഗര്‍ഭം ഉണ്ടാക്കുന്ന വിജയനെ പോലുള്ളവര്‍ക്ക ്‌കുറച്ചു ദിവസത്തേക്ക്‌ ചര്‍ച്ച ചെയ്യാനും ഒരു വിഷയമായി. എന്തായാലും ശാന്തേടത്തിയുടെ കാര്യാ കഷ്ടായത്‌ ഒരു ചെക്കനെ കഷ്ടപെട്ട്‌ വളര്‍ത്തിയിട്ട്‌ അവസാനം .................
                                                                                                                               തുടരും..............

----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Sunday, March 20, 2011

ആത്മാവ്‌



എന്റെ അക്ഷരകൂട്ടങ്ങള്‍ക്ക്‌
ആത്മാവ്‌ നഷ്ടപെട്ടിരിക്കുന്നു
ഈ ഇരുട്ടില്‍മുഴുവന്‍ പരതിയിട്ടും
എനിക്കത്‌ തിരികെ ലെഭിച്ചില്ല....................

അക്ഷരകൂട്ടത്തിന്റെ
ആത്മാവ്‌ ഇരുട്ടില്‍ തിളങ്ങുമെന്ന്‌
ഞാന്‍ കേട്ടിട്ടുണ്ട്‌ പക്ഷേ
എന്റെ ആത്മാവ്‌ ഇരുട്ടില്‍
തീളങ്ങുന്നത്‌ ഞാന്‍ കണ്ടില്ല........................


എന്റെ ചിന്തകള്‍
കോണ്ടുണ്ടാക്കിയ ആത്മാവിന്‌
മോഹങ്ങളുടെ
കാല്‍ചിലമ്പുണ്ടായിരുന്നു..............

അക്ഷരങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റെ ഭാവനകോണ്ട്‌
ആത്മാവിനെ
ബന്ധിച്ചിരിക്കുകയായിരുന്നു.............

പക്ഷേ എന്റെ
അക്ഷരകൂട്ടങ്ങള്‍ക്ക്‌
ആത്മാവ്‌ നഷ്ടപെട്ടിരിക്കുന്നു
എന്നു ഞാന്‍ അറിയുന്നു.....................

ആ അക്ഷരകൂട്ടങ്ങള്‍കോണ്ടാണ്‌
ഞാന്‍ എന്റെ
സ്വപ്‌നകുടാരം
കെട്ടാന്‍ തുടങ്ങിയത്‌..................

ഇനി ആ സ്വപ്‌നകൂടാരം
പണിതീരാതെ
അകാലത്തില്‍
പോഴിഞ്ഞ്‌ പോകും.........................

ആത്മാവ്‌ നഷ്ടപെട്ട
അക്ഷരകൂട്ടങ്ങള്‍
ജീവനില്ലാത്ത പ്രേതമായി
കഴിഞ്ഞിരുക്കുന്നു...........

എന്റെ അക്ഷരകൂട്ടത്തില്‍
നിന്ന്‌ ഇപ്പോള്‍
ദുര്‍ഗന്ധം മാത്രമാണ്‌
വമിക്കുന്നത്‌................

Saturday, March 19, 2011

ഒരു മരണഗീതം


ഈ താഴ്‌വരയില്‍
നീ തനിച്ചല്ല........
ഈ ഇളം കാറ്റിന്റെ
തലോടല്‍............
നീ മാത്രമല്ല
അറിയുന്നത്‌..........

ഈ പച്ചപ്പില്‍
നിന്റെ സ്വപ്‌നങ്ങള്‍
പോഴിഞ്ഞു വീഴുന്നത്‌
ഞാന്‍ അറിയുന്നു............

പോഴിഞ്ഞു വീണ
ഇലകളിലെ നിന്റെ
മോഹങ്ങള്‍
ഞാന്‍ അറിയുന്നു..................



ഇളം വെയിലിന്റെ
ചൂടേറ്റ്‌ നിന്റെ
ഇളം തണലില്‍
ഞന്‍ എന്റെ എത്ര പ്രഭാതങ്ങള്‍
തുടങ്ങി എന്ന്‌ എനിക്കറിയില്ല......................

നിന്റെ തണലില്‍
ഓടികളിച്ചതും
തളര്‍ന്ന ഉറങ്ങിയതും
ഇന്നലകളില്‍ എന്നപോലെ
കടന്നുപോയി......................



നിന്റെ ഈ ദുരവസ്ഥ
തടയാന്‍ എന്റെ
കൈകള്‍ക്ക്‌ ശക്തിയില്ല
ഞാന്‍ അശക്തനാണ്‌

പ്രായം മനുഷ്യനെ
അശക്തനാക്കും
ദൗര്‍ഭാഗ്യങ്ങള്‍
ജീവിതത്തിന്റെ
ഭാഗമായിത്തീരും.....................................



കാലത്തിനോപ്പം
പ്രകൃതിയിലുംമാറ്റങ്ങള്‍
അനിവാര്യമാണെന്നെ
എനിക്കറിയാം


കാലത്തിന്റെ
കൊലകത്തിയിലേക്കുള്ള
സ്വപ്‌നം ഞാനും നിന്നോടോപ്പം
കാണുവാന്‍ തുടങ്ങിയിരിക്കുന്നു..................................


നിഴല്‍,,,,

എന്നുമുതലാണ്‌ നീ
എന്‍ സഹയാത്രികനായതെന്ന്‌
എനിക്കറിയില്ല........
പക്ഷെ
എന്നും നീ എന്നോടോപ്പം
ഉണ്ടായിരുന്നു......
എന്റെ കണ്ണുനീര്‍തുള്ളികള്‍
പോലും നിന്നില്‍ നിന്ന
എനിക്ക്‌ ഒളിപിക്കാന്‍ കഴിഞ്ഞില്ല....

എന്റ മനസുതന്നെ
ആയിരുന്നില്ലേ നിനക്കും......
എന്റെ മോഹങ്ങള്‍തന്നെ
ആയിരുന്നില്ലേ നിനക്കും .....
എന്റെ വേദനകള്‍
നിന്റെതുകൂടിയായിരുന്നു.......

എന്റെ ഓരോ നിമിഷത്തിലും
നീ എന്നോടോപ്പം
ഉണ്ടായിരുന്നു.................
എന്റെ ശരികളിലും
തെറ്റുകളിലും എല്ലാം
നീ എന്നോടോപ്പം
ഉണ്ടായിരുന്നു.........

ഞാന്‍ നിന്നെ കുറിച്ച്‌
ബോധവാനായിരുന്നില്ല
എന്റെ സ്വപ്‌നങ്ങളില്‍
ഉരുഭാഗം ഞാന്‍ നീയുമായി
പങ്കിട്ടിരുന്നില്ലേ...............
എന്റെ ഒറ്റപെടുലുകളില്‍
നീ മാത്രമായിരുന്നു
എനിക്ക തുണ.......

എന്നെ എപ്പോഴും
നീ പിന്തുടര്‍നിരുന്നു
അല്ലങ്കില്‍ ഞാന്‍ നിന്നെ
പിന്തുടരുന്നുണ്ടായിരുന്നു.....
പിന്നെ എന്തേ എന്റെ
മനസ്ഥാപത്തില്‍...........
ഈ ഇരുട്ടില്‍ മാത്രം നീ
എന്നോടോപ്പം ഇല്ലാത്തത്‌........

നിന്നോടോപ്പം ഞാന്‍
എല്ലാം പങ്കിട്ടിരുന്നു
പക്ഷേ ആരോരും ഇല്ലാത്ത
ഈ നേരം നീ പോലും
എന്നെ കൈവിട്ടു.......
നാളെ ഈ കയറില്‍
ഞാന്‍ അവസാനിക്കുമ്പോള്‍
എന്നോടോപ്പം നിന്റെ
അസ്ഥിത്വവും ഇല്ലാതാകും........

Friday, March 18, 2011

നാം എങ്ങോട്ട്‌...................

പണ്ട്‌ എവിടെയോ വായിച്ചിട്ടുണ്ട്‌ പെണ്ണിനും മണ്ണിനും പണത്തിനും വേണ്ടിയാണ്‌ ലോകത്ത്‌ നടന്നിട്ടുള്ള യുദ്ധങ്ങളെല്ലാം എന്ന്‌. ഇന്നും ഈ ചിന്തയ്‌ക്ക്‌ വലിയ ഇളക്കം തട്ടിയിട്ടില്ല എന്നു തോന്നുന്നു. കാരണങ്ങളില്‍ മുന്‍പനായി ഒരണം കൂടി നമുക്ക്‌ എഴുതിചേര്‍ക്കാം അധികാരം , അതെ ഇപ്പോഴത്തെ ഏറ്റവും വലിയ ആയുധം അധികാരം തന്നെ അധികാരം ഇല്ലങ്കില്‍ ആള്‍ക്ക്‌ വിലയില്ല എന്ന നിലയിലേക്ക്‌ എത്തിയിരിക്കുന്നു. അധികാരം ഉണ്ടെങ്കില്‍ പണവും മണ്ണും പെണ്ണും എല്ലാം തനിയെ അതിന്റെ പുറകെ എത്തുമെന്ന്‌ എല്ലാവര്‍ക്കും അറിയാം.

എല്ലാവര്‍ക്കും എല്ലാം അറിയാം എന്നാലും ആര്‍ക്കും ഒന്നും അറയില്ല എന്ന സ്ഥിതിയിലാണ്‌ കേരളീയരുടെ സ്ഥിതി. ഇലക്ഷന്‍ അടുത്തതോടെ മലയാളികള്‍ കാണുന്ന നാടകം സീറ്റിനു വേണ്ടി ഇടതനും വലതനും എന്നയാതോരു വധത്തിലുളള വകതിരുവും ഇതിനുമാത്രം കാണുന്നില്ല.

ഈ പ്രവശ്യവും ഇലക്ഷന്റെ പ്രധാന വിഷയങ്ങള്‍ എന്താണ തെരഞ്ഞെടുപ്പിനെ സംഭദിച്ച്‌ പറഞ്ഞാല്‍ വികസനവും, കള്ളപണവും,സ്‌കാന്റില്‍സും എല്ലാം ഇതില്‍ പ്രധാനമാണ്‌ എങ്കിലും താഴെതട്ടിലേക്കുവന്നാല്‍ അന്‍പതുവര്‍ഷം മുന്‍പ്‌ ഇലക്ഷനെ നേരിട്ട അതേ കാര്യങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും വോട്ടിനുള്ള ആയുധങ്ങള്‍. റോഡ്‌ വികസനവും, ജലക്ഷാമവും, എല്ലാം പഴയ വിഷയങ്ങള്‍ തന്നെ . ഒരോ പ്രവാശ്യം നാം ഇവരെ തിരഞ്ഞെടുത്തു വിടുമ്പോളും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ നാം കരുതും ചിലപ്പോള്‍ താല്‍ക്കാലികമായി ഇവ പരിഹരിക്കപെടും എന്നാല്‍ വീണ്ടും ശങ്കരന്‍ തെങ്ങെല്‍ എന്നതുപോലെ അടുത്ത തിരഞ്ഞെടുപ്പിന്‌ എല്ലാം പഴയപടി. ഈ സ്ഥിതിയാണെങ്കില്‍ അടുത്ത അന്‍പ്‌ത്‌ വര്‍ഷം കഴിഞ്ഞാലും ഇതുതന്നെയാകും സ്ഥിതി.

വികസനം ഈ പ്രവാശ്യം ഏറ്റവും കൂടുതല്‍ കേട്ട വാക്ക്‌ ഇതുതന്നെ യാകാം. എന്താണു വികസനം എന്നു ചിന്തിക്കാന്‍ ഇതു ഒരു കാരണമാകാം. അഞ്ചു വര്‍ഷം കോണ്ടുണ്ടാകേണ്ട വികസനം അന്‍പതു വര്‍ഷം കോണ്ടുണ്ടായാ ല്‍ അതു വികസനമാകും കേരളത്തില്‍ എന്നു തോന്നു കേരളത്തിലെ സ്ഥിതി കണ്ടാല്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ്‌ ഈ വികസനം . പറഞ്ഞ ്‌തഴമ്പിച്ച്‌ അല്ലങ്കില്‍ ക്ലിഷെ ആയ കുത്തക മുതലാളിമാര്‍ക്കു വേണ്ടിയോ. വികസനം എന്നു പറഞ്ഞാല്‍ പാവപെട്ടവനെ കുടി ഇറക്കുന്നതാവരുത്‌ അവന്‌ പട്ടിണി സമ്മാനിക്കുന്നതാവരുത്‌ അവന്‌ ജീവിക്കാനുള്ളത്‌ നല്‍കുന്നതാവണം ഇത്തരം ഒരു വികസനം കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്ന സംശയം. പാവപെട്ടവന്റെ അധ്യാനത്തിന്‌ വ്യക്തമായ മൂല്യം കിട്ടുന്നതാവണം വികസനം അവന്റെ വിദ്യഭ്യാസത്തിന്‌ അനുസരിച്ചുള്ള തോഴില്‍ ലെഭിക്കുന്നതാവണം. പാവപെട്ടവന്റെ ജീവിത നിലവാരം വര്‍ധിക്കുന്നതാവണം വികസനം അല്ലാതെ പണം ഉള്ളവന്‌ മാത്രം ആസ്വദിക്കാന്‍ ഉണ്ടാക്കുന്നതാകെരുത്‌ വികസനം.

പിന്നെ ഈ തിരഞ്ഞെടുപ്പില്‍ കേട്ട ഒരു കാര്യം ചെറുപ്പകാര്‍ക്ക്‌ അവസരം കോടുക്കണം എന്നുളളകാര്യം. ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിയില്‍ ചെറുപ്പക്കാര്‍ എന്നുപറഞ്ഞാല്‍ നാല്‍പതു വയസുകഴിയണം. അഭദത്തില്‍ ഏതെങ്കിലും മുപ്പതുവയസുകാര്‍ന്‍ അതില്‍ പെട്ടുപോയാല്‍ എന്നോട്‌ ക്ഷമിക്കണം. പിന്നെ യുവാക്കള്‍ എന്നുപറയുന്നത്‌ മക്കള്‍ രാഷ്ട്രീയം വളര്‍ത്താ നുള്ള ഒരു വേദിയാക്കി മാറ്റാതിരുന്നല്‍ നല്ലത്‌. മക്കള്‍ രാഷ്ട്രീയം ചീത്ത എന്നല്ല ഇതുമൂലം കഴിവുള്ളവര്‍ക്ക്‌ അവസരം നഷ്ടപെടുത്തെരുത്‌. ...

ദൈവത്തിന്റെ ക്രീഡ.................................

സ്വപ്‌നങ്ങള്‍ കോണ്ടും
കഠിനാധ്വാനം കോണ്ടും
ആകാശത്തിനു കീഴില്‍
ഒരു സ്വര്‍ഗം ഞങ്ങള്‍ തീര്‍ത്തു................

ഒരിക്കല്‍ ഞങ്ങളെ തകര്‍ത്തവര്‍ക്കു
മുന്‍മ്പില്‍ വീറോടെ ഞങ്ങള്‍
ഉയര്‍ത്തെഴുനേറ്റു
തലയെടുപ്പോടെ .....................

വേദനകളെ
അധ്വാനം കോണ്ടു
മറികടന്നു
പുതിയ ജനതയായി ഞങ്ങള്‍
ഉയര്‍ത്തെഴുനേറ്റു................

പ്രകൃതിയുടെ വെല്ലുവിളികളെ
ഞങ്ങള്‍ ശാസ്‌ത്രം കോണ്ടു
നേരിട്ടു ലോകത്തിന്‌
പുതിയ സ്വപ്‌നങ്ങള്‍ ഞങ്ങള്‍ നല്‍കി.........

പക്ഷെ ഞങ്ങളുടെ
വിജയങ്ങള്‍
ദൈവത്തില്‍ അസൂയ
ജനിച്ചോ എന്തോ....................

പക്ഷേ അവനറിയുന്നുവോ
ഞങ്ങള്‍ നിന്നെ ഒരിക്കലും
മറന്നിരുന്നില്ലെന്ന്‌
ഞങ്ങള്‍ നിന്നോട്‌ എന്തു തെറ്റാണ്‌
ചെയ്‌തതെന്ന്‌ അറിയില്ല.........................

വേട്ടയാടപ്പെടുവാനുള്ള
വിധി ഞങ്ങളുടെ
തലയില്‍ എഴുതിയിരിക്കുന്നതാകാം അതു
മാറ്റിഎഴുതാനുള്ള
ശ്രമങ്ങള്‍ പാഴ്‌ശ്രമമായി.............................

ദൈവത്തിന്റെ കണ്ണുനീര്‍ത്തുള്ളികള്‍
ഞങ്ങളുടെ നഗരങ്ങളെ തൂത്ത്‌എറിഞ്ഞു
അവന്‌ ഏറ്റവും പ്രീയപെട്ടത്‌ ഞങ്ങളുടെ
ജനതയെയാവും..........................

ഒരു സ്‌ഫീനികസ്‌ പക്ഷിയെ പോലെ
ഞങ്ങള്‍ വീണ്ടും തിരിച്ചുവരും.............

ജപ്പാനില്‍ സുനാമിയില്‍ കഷ്ടപെടുന്നവര്‍ക്കായി ഈ കവിത സമര്‍പിച്ചിരിക്കുന്നു

Thursday, March 17, 2011

നിനക്കായി..............

എന്റെ കണ്ണുകള്‍
ആദ്യം ഈറനണിഞ്ഞത്‌
ആര്‍ക്കുവേണ്ടിയായിരുന്നെന്ന്‌ എനിക്കറിയില്ല..................

എന്റെ ഹൃദയത്തില്‍ ആദ്യം
സ്‌നേഹം നിറഞ്ഞതും
ആര്‍ക്കായി എന്നും
എനിക്കറിയില്ല...............................

എന്റെ സ്വപ്‌നങ്ങളിലെ ആദ്യം
രാജകുമാരിയായി എത്തിയ്‌തും
ആരെന്ന്‌്‌ എിനിക്കറിയില്ല.............................

എന്റെ മോഹങ്ങള്‍ക്ക്‌ ആദ്യമായി
ചിറക്‌ മുളച്ചത്‌ ആരുടെ
സാമിപ്യം കോണ്ടായിരുനെന്ന്‌
എനിക്കറിയില്ല.........................................


പക്ഷെ ഒന്നെ നിക്ക്‌ തീര്‍ച്ചയുണ്ട്‌
എന്റെ സ്വപ്‌നങ്ങളില്‍ രാജകുമാരിയായി
എന്റെ മോഹങ്ങള്‍ക്ക്‌ ചിറകുമുളപ്പിച്ചതും അതിലൂടെ
എന്റെ ഹൃദയത്തില്‍ സ്‌നേഹം നിറച്ചതും പിന്നെ
എന്റെ കണ്ണുകളില്‍ ഈറനണിയിച്ചതും നീ മാത്രമെന്ന്‌............................

ഓര്‍മയ്‌ക്കായി..........................

രവിലത്തെ കട്ടനും കുടിച്ചുകോണ്ട്‌ സിറ്റൗട്ടിലെ കസേരയില്‍ ചാരിയിരുന്ന്‌ രാവിലത്തെ ചൂടുള്ള വാര്‍ത്തകള്‍ പത്രത്തില്‍ നിന്ന്‌ തപ്പി എടുത്ത്‌ വായിച്ചു കോണ്ടിരിന്നപ്പോഴാണ്‌ റോഡില്‍നിന്ന്‌ കിച്ചി ഗൈറ്റ്‌ കടന്ന്‌ വരുന്നത്‌. റോഡിന്റെ രണ്ടുവശത്തും നോക്കി റോഡ്‌ മുറിച്ച്‌ കടന്ന്‌ കുണിങ്ങി കുണിങ്ങിയുള്ള അവളുടെ നടത്തം കണ്ട്‌ ആസ്വദിച്ചു കോണ്ടിരുന്നപ്പോഴാണ്‌ റോഡിലൂടെ ഒരു ലോറി ചീറിപാഞ്ഞ്‌ പോയത്‌ പെട്ടന്ന്‌ കിച്ചി ഞെട്ടിയതു പോലെ അവള്‍ ഒറ്റ ഓട്ടത്തിന്‌ വീട്ടിന്‌ അകത്തെത്തി.

..........അമ്മേ കിച്ചി വന്നിട്ടുണ്ട്‌ അവള്‍ക്കോള്ള പാല്‌ എടുത്തുവെക്ക്‌............................. എന്ന്‌ ഞാന്‍ അമ്മയോട്‌ വിളിച്ചുപറഞ്ഞു.

......................ഹാ എത്തിയോ അവള്‌ കോറച്ചു ദിവസമായി അവളെ കണ്ടിട്ട്‌ ..............
....................തെണ്ടിത്തിരിഞ്ഞ്‌ വന്നതാകും നല്ല വിശപ്പ്‌ കാണും കുടിക്കെടി എന്നിട്ട്‌ വല്ലോ കണ്ടനെയും കണ്ടു പിടിച്ചോണ്ടു വാ..................................... എന്ന സ്‌നേഹപൂര്‍വം ശാസിച്ചു കോണ്ട്‌ അവള്‍ക്ക്‌ ഉള്ള പാല്‌ കോടുത്തു.

രാവിലത്തെ പത്രവായന കഴിഞ്ഞ്‌ ഞാന്‍ കുളിയും കഴിഞ്ഞ്‌ ആഹാരം കഴിക്കാനായി അവിടെ എത്തിയപ്പോള്‍ എന്നെക്കാലും മുന്‍പേ അവള്‍ കസേരയില്‍ സ്ഥാനം പിടിച്ചിരുന്നു.

ഞാന്‍ കഴിച്ചപ്പോള്‍ അവളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നിയിട്ടാകാം അവള്‍ പയ്യെ എഴുന്നേറ്റ്‌ എന്റെ കാലില്‍ ഉരുമി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി .
ആഹാരം കഴിച്ച്‌ തീര്‍ന്നപ്പോള്‍ ഞാന്‍ എന്റെ പാത്രം എടുത്ത്‌ അവളുടെ മുന്നിലേക്ക്‌ നീക്കിവെച്ചു കോടുത്തു അത്‌ അവള്‍ ആസ്വദിച്ച്‌ തിന്നുന്നത്‌ കുറച്ച്‌ നേരം നോക്കി നിന്ന ഞാന്‍ പെട്ടാന്നാണ്‌ ക്ലോക്കിന്റെ ബെല്ലടിക്കുന്നത്‌ ശ്രദ്ധിച്ചത.്‌
ഓ ഇന്നും സമയം പോയി ഓഫീസില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഇന്നും താമസിക്കും പെട്ടന്ന എഴുനേറ്റ്‌ ഞാന്‍ ഭാഗുമായി പുറത്തേക്ക്‌ ഇറങ്ങി അപ്പോള്‍ അവള്‍ അമ്മയുടെ കാലില്‍ ഉരുമിക്കോണ്ട്‌ നടക്കുകയായിരുന്നു പെട്ടന്‌ അവള്‍ സിറ്റൗട്ടിലേക്ക്‌ കുണിങ്ങി എത്തി എന്നെ യാത്രയാക്കുകയാണെന്നു തോന്നി.
ബസില്‍ കേറി ഇരുന്നപ്പോഴാണ്‌ ഞാന്‍ കൂടുതലായി കിച്ചിയെ കുറിച്ച്‌ ഓര്‍ത്തത്‌.

പൂച്ചയെയും പട്ടിയേയും ഒക്കെ പണ്ടു മുതല്‍ക്കേ അലര്‍ജിയായിരുന്നു കാണുമ്പോള്‍ തന്നെ വെറുപ്പോ പേടിയോ എന്താണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു ചിലപ്പോള്‍ പൂച്ച എലിയേ ഒക്കെ പിടിക്കുമെന്ന്‌ അറിയാമായിരുന്നതു കോണ്ട്‌ അറപ്പായിരിക്കാം. എന്നാലും ഒരു ദിവസം രാവിലെ അമ്പലത്തില്‍ പോയിതിരിച്ചു വരുമ്പോളായിരുന്നു വഴിയില്‍ ആരോ ചാക്കില്‍ കെട്ടി കോണ്ടിട്ട നിലയില്‍ കിച്ചിയെ ആദ്യമായി കണ്ടത.്‌ എന്തോ ഒരു കനിവ്‌ തോന്നി ആ ചാക്ക്‌ ഞാന്‍ അഴിച്ചുകോടുത്തു പെട്ടന്ന്‌ പൂച്ചയെ കണ്ടപ്പോള്‍ ഞാന്‍ ഒന്ന്‌ ഞെട്ടി പെക്ഷെ ചാക്കില്‍ നിന്ന്‌ ഇറങ്ങി വന്നത്‌ വെളുത്ത്‌ നല്ലതുപോലെ രോമമുള്ള ഒരു ചീമപൂച്ചയായിരുന്നു ആദ്യം ഒരു അറപ്പ്‌ തോന്നി എങ്കിലും അവളുടെ മുഖത്ത്‌ ഒരു ചെറിയ ദയനീയതയും കോഞ്ചലും കണ്ടപ്പോള്‍ എനിക്ക്‌ ചെറിയ ഒരു കനിവ്‌ തോന്നിയാണ്‌ അവളെ എടുത്ത്‌ വീട്ടില്‍ കോണ്ടുവന്നത്‌. ആദ്യം അമ്മയ്‌ക്ക്‌ ഇഷ്ടപെട്ടില്ലങ്കിലും പിന്നെ അവളുടെ കോഞ്ചലും കളിയും ഞങ്ങളെ യെല്ലാം വളരെ അധികം ആകര്‍ഷിച്ചു. പിന്നെ അവള്‍ ഒരു രാജ കുമാരിയെ പോലെ ഞങ്ങളുടെ വീട്ടില്‍ താമസം ഉറപ്പിച്ചു. സ്വതന്ത്ര സഞ്ചാരിയായ അവള്‍ വീട്ടിലെ എല്ലാ മൂലയിലും അവള്‍ എത്തി.

ഒരിക്കല്‍ വീട്ടിനകത്ത്‌ ഒരു പാമ്പ്‌ കേയറിയപ്പോഴാണ്‌ അവളുടെ ധൈര്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌ അമ്മമാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ്‌ ഒരു പാമ്പ്‌ വീട്ടിനുള്ളില്‍ കേറിയത്‌ അമ്മ പാമ്പിനെ കണ്ട്‌ പേടിച്ച്‌ വെളിയിലെറങ്ങിയപ്പോഴേക്കും കിച്ചി രക്ഷയ്‌ക്കെത്തിയത്‌ അവള്‍ ആ പാമ്പിനെ കൈ കോണ്ട്‌ തല്ലി കോന്ന്‌ വീടിന്‌ വെളിയില്‍ കോണ്ടു വന്നിട്ടു. പക്ഷെ അവളാ പാമ്പിനെ തിന്നില്ല. ഞാന്‍ തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു

...........നീ കിച്ചിയെ കോണ്ടുവന്നത്‌ നന്നായി അല്ലങ്കില്‍ ഇന്ന ഞാന്‍ എന്തു ചെയ്യുമായിരുന്നു. അത്‌ മനുഷ്യ പൂച്ചയാണെന്നു തോന്നുന്ന മനുഷ്യനേക്കാളും വിവരവും ഉണ്ട്‌............... .

പിന്നീട്‌ മുതല്‍ അവളുടെ സ്ഥാനം വീട്ടില്‍ കൂടി അവളുടെ നടതത്തിലും ഉക്കെ ആ അദികാരഭാവം നമുക്ക്‌ കാണാമായിരുന്നു..
അവളുടെ മെനുവായി രാവിലെ പാല്‌ അതുകഴിഞ്ഞ ബ്രഡ്ഡുംപാലും പിന്നെ ചോറും തൈരും അങ്ങനെ ആഘോഷപൂര്‍ വമായി അവളുടെ ജീവിതം .
ഇടയ്‌ക്ക എപ്പോഴോ ഒരുദിവസം രാവിലെ കുഞ്ഞു പൂച്ച യുടെ ശബ്ദം കേട്ട്‌ എഴുന്‌റ്റപ്പോഴാണ്‌ കിച്ചി തന്റെ കുട്ടികളുമായ അടുപ്പിന്‍ ചുവട്ടില്‍ കിടക്കുന്നത്‌ കാണുന്നത്‌ കുറച്ച്‌ ദിവസം അവരുടെ പരിപാലനവും ഉക്കെ യായി അവളെ കാണാതായി.

പതിയെ അവളുടെ കുട്ടികള്‍ അവളുടെ സ്ഥാനം കൈയേറി കളിയും ബഹളവും മോത്തത്തില്‍ സമയം പോകുന്നത്‌ അറിയുകേ ഇല്ല അവള്‍ അടക്കവും ഒതുക്കവും ഉള്ളി അമ്മയെ പോലെ ഒരിടത്ത്‌ കിടന്ന്‌ ഇതോക്കെ കണ്ട്‌ ആസ്വദിച്ച്‌ അങ്ങനെ കിടക്കും . ചിലപ്പോള്‍ തന്റെ വാലുകോണ്ട്‌ കളിപ്പിക്കുകയും അധികപ്രസംഗം കാണിച്ചാല്‍ അവരെ ശാസിച്ചും അങ്ങനെ കഴിഞ്ഞു വരുകയായിരുന്നു,

ഒരു ദിവസം പെട്ടന്ന്‌ അവളുടെ കുട്ടികളെ കാണാതായി ഞാന്‌ അമ്മയോട്‌ ചോദിച്ചു.
....എന്ത്യേ അമ്മ ഇവളുടെ കുട്ടികള്‍........
..............ഒരണത്തെ ഇന്നലെ കണ്ടന്‍പൂച്ച പിടിച്ചു മറ്റേതിനെ ഞാന്‍ വടക്കേലേ ശാരദയ്‌ക്കുകോടുത്തു.............. അല്ലങ്കില്‍ അതിനേയും കണ്ടന്‍ പിടിക്കും................
എനിക്ക്‌ അതുകേട്ടപ്പോള്‍ വിഷമം വന്നു ഒരു അമ്മയായിട്ടും അമ്മ മക്കളെ പിരിയുന്ന വിഷമം അറിയില്ല പിന്നെ എന്തിനെ അതിനെ കോടുത്തത്‌.... .
പിന്നെ ചിന്തിച്ചപ്പോഴാണ്‌ അമ്മ ചെയ്‌തതും ശരിയാണ്‌ എന്നു തോന്നിയത്‌ അതിനെ കോടുത്തില്ലങ്കില്‍ ആ കുഞ്ഞും ചത്തുപോയേനെ എന്താണെങ്കിലും അതിപ്പോഴും ജീവനോടെ കാണുമല്ലോ എന്ന ഓര്‍ത്ത്‌ ഞാന്‍ ആശ്വസിച്ചു.
അന്നു മുഴുവന്‍ കിച്ചു കരഞ്ഞു കോണ്ട്‌ നടന്നു പിന്നെ അവളും അതു മറനെന്നു തോനുന്നു. അവളും പഴയ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നു. കുറച്ച്‌ ദിവസത്തിന്‌ ശേഷം അവളെ പിന്നെ കാണാതായിരുന്നു പിന്നെ ഇന്നാണ്‌ അവള്‍തിരിച്ചു വന്നത്‌.

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിച്ചു സിറ്റൗട്ടിലെ സോഫയില്‍ അവള്‍ കിടപ്പോണ്ട്‌ എന്നെ കണ്ടതും അവള്‍ താഴെ ഇറങ്ങി എന്റെ കാലില്‍ ഉരുമി അകത്തേക്ക്‌ അമ്മേ വിളിക്കാനെന്നപോലെ അകത്തേക്ക്‌ കയറിപോയി. ഞാന്‍ പയ്യെ സോഫയില്‍ ഇരുന്നു അമ്മ ചായ കോണ്ടു വന്ന്‌തന്നു കിച്ചു എന്റെ കാലില്‍ പതിയെ ഉരുമാന്‍ തുടങ്ങി. ഞാന്‍ കുറച്ച്‌ ചായ നിലത്തോഴിച്ച്‌ കോടുത്തു അവള്‍ ആസ്വദിച്ച്‌ അതു നക്കി കുടിച്ചു. ഞാന്‍ ചായഗ്ലാസ്‌ അമ്മയുടെ കൈയില്‍ കോടുത്തു. കിച്ചു അപ്പോഴത്തേക്ക്‌ ചായകുടിച്ചതിന്‌ ശേഷം പയ്യേ മുറ്റത്തേക്ക്‌ ഇറങ്ങി വഴിയിലേക്ക നടക്കാന്‍തുടങ്ങി,



അപ്പോള്‍ അമ്മ പറഞ്ഞു. ...........അവള്‍ തെണ്ടാന്‍ എറങ്ങുവാ........... വാടി ഇങ്ങോട്ട്‌...........
അതുകേട്ടിട്ട്‌ എന്തോ മനസിലായതുപോലെ അവള്‍ തിരിഞ്ഞ്‌ ഒന്ന്‌ നോക്കിയിട്ട്‌ വീണ്ടും നടത്തം തുടര്‍ന്നു.
ഞാന്‍ ഡ്രസ്‌ മാറാനായി റൂമിലേക്ക്‌ നടന്നു. റൂമിലെത്തി ഷര്‍ട്ട്‌ അഴിച്ചപ്പോള്‍ വഴിയില്‍ ഒരു ഒച്ചകേട്ടു ഞാന്‍ അമ്മയുടെ വിളി കേട്ടാണ്‌ പുറത്തേക്ക്‌ ഇറങ്ങി വന്നത്‌ ..........എടാ നമ്മുടെ കിച്ചുവിനെ വണ്ടി ഇടിച്ച്‌ ആ വഴിയില്‍ കിടക്കുന്നെന്ന്‌........
ഇതുപറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു. കണ്ണുകളില്‍ ചെറിയ നനവും ഞാ്‌ന്‍ കണ്ടു.
ഞാന്‍ ഓടി വഴിയില്‍ എത്തിയപ്പോഴാണ്‌ ചോരയില്‍ കുളിച്ച്‌ വഴിയില്‍ കിടക്കുന്നത്‌ അപ്പോഴും അവള്‍ക്ക്‌ ജീവനുണ്ട്‌ എന്നെ കണ്ടപ്പോഴെ അവള്‍ കൈ നീട്ടി എന്നെ വിളിക്കുന്നതു പോലെ തോന്നി. ഞാന്‍ അതിന്റെ അടുത്തോട്ടു പോകാന്‍ നേരം വഴിയരികില്‍ നിന്ന ശങ്കരന്‍ ചേട്ടന്‍ പറഞ്ഞു
.....കുഞ്ഞേ അടുത്തോട്ടു പോകെണ്ട മരണവെപ്രാളത്തില്‍ അതു ചെലപ്പോള്‍ കടിച്ചെന്ന്‌ വരും.........
ഞാന്‍ മുന്നോട്ടെടുത്തു വെച്ച കാല്‌ പതിയെ പുറകോട്ട്‌ വലിച്ചു അപ്പോള്‍ കിച്ചുവിന്റെ കണ്ണില്‍ ഞാന്‍ ആശയറ്റതു കണ്ടു അവള്‍ പതിയെ മരണത്തിന്‌ കീഴടങ്ങി.
ഞാന്‍ ശങ്കരന്‍ ചേട്ടനോടു പറഞ്ഞു.
................ആ പൂച്ചയെ ഒന്ന്‌ എടുത്ത്‌ കുഴിച്ചിടാമൊ.................
......അതിനെന്താമോനെ................... എന്നും ചോദിച്ച്‌ ശങ്കരേട്ടന്‍ തൂമ്പയെടുത്ത്‌ അതിനെ കുഴച്ചിടാനായി കോണ്ടു പോയി.
വലിയ സ്‌നേഹം ഒന്നും ഞാന്‍ കിച്ചു വിനോട്‌ കാണിച്ചിട്ടില്ലങ്കിലും എന്റെ മനസില്‍ വല്ലാത്തോരു ഭാരം അപ്പോള്‍ അനുഭവപെട്ടു ഞാന്‍ പതിയെ റൂമില്‍ പോയി കട്ടില്‍ കിടന്നു. അപ്പോഴും എന്റെ കണ്‍ മുമ്പില്‍ അവളുടെ ദയനീയ മായ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന മുഖം മായാതെ നിന്നു. അങ്ങനെ കിടന്ന്‌ ഞാന്‍ ഒന്ന്‌ മയങ്ങി പോയി വൈകുന്നേരം എഴുനേറ്റ്‌ ആഹാരം കഴിക്കാനിരുന്നപ്പോള്‍ അറിയാതെ ഡസ്‌കിന്‌ അടിയിലേക്ക്‌ നോക്കി പോയി. ആഹാരം കഴിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പതിയെ എഴുനേറ്റ്‌ മുറിയിലേക്ക പോയി. അന്ന്‌ അമ്മയും ആഹാരം കഴിച്ചില്ലന്ന്‌ തോന്നുന്നും. എന്തായാലു പിറ്റേദിവസം ഞാന്‍ വീണ്ടും ഓഫീസില്‍ പോയി എല്ലാം വീണ്ടും പഴയപടിയായി............


Wednesday, March 16, 2011

അക്ഷരം

എന്റെ പേനയില്‍ നിന്ന്‌
അടര്‍ന്നുവീണ അക്ഷരങ്ങള്‍
ചോരമണക്കുവാന്‍ തുടങ്ങിയിരിക്കുന്നു......
മുറിവില്‍ നിന്ന്‌
വിണ രക്ത
തുള്ളികളില്‍
മുക്കിയെഴുതിയ
അക്ഷരങ്ങള്‍
സുഗന്ധത്തെക്കാള്‍
ആധികം ദുര്‍ഗന്ധം
വമിക്കാന്‍ തുടങ്ങിയിരിക്കുന്നു......................

വേദനകള്‍ അക്ഷരങ്ങളാകുമ്പോള്‍
അതിന്‌ മധുരം കൂടുന്നു......................
സ്വപ്‌നങ്ങള്‍ കോഴിഞ്ഞ്‌
പോയ പാഴ്‌മരമാകുമ്പോള്‍
ഇറ്റു വീഴുന്ന രക്തതുള്ളികള്‍ക്ക്‌
മാധുര്യം കൂടും.............................

കയ്‌പേറിയ അനുഭവങ്ങള്‍
അക്ഷരങ്ങളെ സുഗന്ധമുള്ളതാക്കും
എന്നാല്‍ അവ രക്തത്തില്‍ മുക്കി
എഴുതുമ്പോള്‍ ദുര്‍ഗന്ധം വമിക്കും
ആ ദുര്‍ഗന്ധത്തിന്‌ സ്വപ്‌നങ്ങളുടെ
അകമ്പടി ഉണ്ടാകും ,,,,,,,,,,,,,,,,,,,,

ദിവസം

തലേദിവസം തന്ന അസൈന്‍മെന്റെ എഴുതി തീര്‍ന്നപ്പോള്‍ സമയം വളരെ വൈകി ഓഫീസില്‍ പ്രസന്റേഷന്‍ നടക്കുന്നതിനാല്‍ കുറ്‌ച്ച്‌ താമസിച്ചു ചെന്നാല്‍ മതി എന്നുകരുതി . ഇന്നലെത്തന്നെ എഴുതിത്തീര്‍ന്നെനെ എന്നാലും മടി പിന്നെ ലോകകപ്പ്‌ ക്രിക്കറ്റും. ക്രിക്കറ്റ്‌ കണ്ടു സമയം പോയതറിഞ്ഞില്ല അതുകോണ്ട്‌ രാവിലെ എഴുനേല്‍ക്കാന്‍ താമസിക്കുകയും ചെയ്‌തു. എങ്കിലും പെട്ടന്ന്‌ കുളിച്ച്‌ അസൈമെന്റും കുത്തിനിറച്ച്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങി. എന്നും പോകുന്ന ബസ്‌ കിട്ടില്ലന്ന്‌ അറിയാവുന്നതിനാല്‍ കുറച്ചുകൂടി പതിയെ ആക്കി നടത്തം.

രാവിലത്തെ തിരക്ക്‌ കുറഞ്ഞകിനാല്‍ ബസില്‍ അധികം ഇടിഇല്ല. രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഇരിക്കാനുള്ള സീറ്റു കിട്ടി. രാവിലെ ആണെങ്കിലും ഉറക്കം വരുന്നു കണ്ണുകള്‍ അറിയാതെ അടഞ്ഞു പോകുന്നു. പക്ഷെ ബസില്‍ ഇരുന്ന്‌ ഉറങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കുറച്ചുനേരം ഉറങ്ങാതെ ഇരുന്നു പക്ഷെ ഉറക്കം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ കണ്ണുകള്‍ അടഞ്ഞു പോയി.


പെട്ടന്ന്‌ ഒരു ഉച്ചയും ബഹളവും കൂടാതെ ബസ്‌ പെട്ടന്ന്‌ നിര്‍ത്തുകകൂടി ചെയ്‌തപ്പോള്‍ തലചെന്ന്‌ കമ്പിയിലിടിച്ചു ഉറക്കത്തില്‍ നിന്ന്‌ പെട്ടന്ന്‌ ഞെട്ടി ഉണര്‍ന്നു. എന്താണു സംഭവിച്ചതെന്ന്‌ അറിയാതെ കുറച്ചുനേരം തരിച്ചുനിന്നുപോയി പെട്ടന്ന്‌ സമകാലിക ബോദം തിരിച്ചുകിയ്യി ബസ്‌ മുന്നിലുള്ള ഒരു ലോറിയില്‍ തട്ടിയതാണ്‌ വലിയ കാര്യമായ അപകടം ഒന്നുമല്ല എന്നാലും ബസിന്റെ മുന്നിലെ ചില്ലു തകര്‍ന്നു ഫ്രണ്ടും ചളുങ്ങി. യാത്രകാര്‍ക്കോന്നും കാര്യമായ പരിക്കോന്നും പറ്റിയിട്ടില്ല എന്നാലും പോലീസു വരാതെ ബസ്‌ എടുക്കില്ല. ഇനി എന്നായാലും ഈ വണ്ടിപോകില്ലെന്ന്‌ അറിഞ്ഞതോടെ മനസില്‍ ചെറിയ ടെന്‍ഷന്‍ തുടങ്ങി ഇന്നത്തെ പ്ലാനിങ്ങ്‌ മുഴുവന്‍ വെള്ളത്തിലാകുന്ന ലെക്ഷണമാണ്‌ കാണുന്നത്‌ ഒന്നാമതെ താമസിച്ചാണ്‌ ബസില്‍ കേറിയത്‌. ബസ്‌ അപകടത്തില്‍ പെട്ടതോടെ അടുത്ത ബസ്‌ പിടിച്ച്‌ ഓഫീസില്‍ ചെല്ലുമ്പോഴത്തെക്ക്‌ വല്ലാണ്ട്‌ താമസിച്ചു പോകും.

എന്താണെങ്കിലു ഈ ബസില്‍ നിന്ന്‌ ഇറങ്ങെണം പിന്ന അടുത്തകാര്യം. ബസില്‍നിന്നെറങ്ങി ഒരു ഓട്ടോ കിട്ടുമോഎന്നുനോക്കി പക്ഷെ ഓട്ടോയിക്കോള്ള പണം കൈയിലുണ്ടോ എന്നു സംശയം കാരണം പേഴ്‌സ്‌ വീട്ടില്‍ കോണ്ടോപോയിവെച്ചാല്‍ പല കാര്യത്തിനായി ആരെങ്കിലും പണ്‌ം അതില്‍നിന്നെടുക്കും എത്ര പറഞ്ഞാലും ആരും കേള്‍ക്കില്ല എന്നോടു പറഞ്ഞിട്ടു വേണം പണം എടുക്കാനെന്നു പറഞ്ഞാല്‍. എന്തായാലും പേഴ്‌സില്‍ പണം ഉണ്ട്‌ പക്ഷെ തീര്‍ത്താല്‍ പണിപിന്നെയും പാളും. എന്തായാലും വഴിസൈഡില്‍ നിന്നു. ബസില്‍നിന്ന്‌ എല്ലാവരും പതിയെ ഇറങ്ങി വരുന്നതെ ഒള്ളു അതിനാല്‍ ഇപ്പോള്‍ ഒരു ഓട്ടോ വന്നാല്‍ വലിയ പ്രശ്‌നമില്ലാതെ കിട്ടുമെന്ന്‌ തോന്നി. ഞാന്‍ ബസില്‍നിന്ന്‌ ഇറങ്ങിയ പുറകെ എന്റെ സൈഡില്‍ ഇരുന്ന കെളവനും ഇറങ്ങിയിരുന്നു കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്തേക്കുവന്നു,

''''''''ഓട്ടോ പിടിക്കാനാണോ എങ്കില്‍ ഞാനും ഉണ്ട്‌. എന്റെ കൈയില്‍ പണം തികയില്ല ഒറ്റയ്‌ക്ക്‌ ഓട്ടോ പിടിക്കാന്‍...........
ഞന്‍ പകുതി പണം തരാം........

........ബലം പിടിച്ചാണെങ്കിലും ഞാന്‍ സമ്മതിച്ചു കാരണം പണംക്ഷയര്‍ ചെയ്യാന്‍ ഞാനും ഒരാളെ നോക്കിനില്‍ക്കുകയായിരുന്നു.....

ആദ്യം അയാള്‍ അടുത്തു വന്നപ്പോള്‍ തോന്നിയത്‌ ആള്‍ ഒരു ഓസ്‌ ആണെന്നാണ്‌ പക്ഷെ ആളുകാണുന്നതു പോലെ അല്ല സംസാരത്തില്‍ നല്ലഗാഭീര്യമുള്ള സ്വരം കുറച്ച്‌ വിവരമുള്ള ആളാണെന്നു തോന്നും.....

ആദ്യം വന്ന ഓട്ടോയിക്ക ്‌കൈകാണിച്ചു എന്തോ ഭാഗ്യം കോണ്ട്‌ ആരുമുണ്ടായിരുന്നില്ല ആ ഓട്ടോയില്‍ ഞങ്ങള്‍ക്ക്‌ ആ വണ്ടി കിട്ടുകയും ചെയ്‌തു. എന്തായാലും ഒരുകാര്യം ഇന്നു ശരിയായിട്ടു നടന്നു കുറച്ച്‌ ആശ്വാസം ആയി, ഓട്ടോ നീങ്ങിതുടങ്ങിയപ്പോഴാണ്‌ ഞാന്‍ ആ കിഴവനെ ശ്രദ്ദിച്ചു നോക്കുന്നത്‌ എങ്ങോ കണ്ടു പരിചയം തോന്നുന്നുണ്ട്‌ പക്ഷെ ഞാന്‍ ചോദിക്കാന്‍ പോയില്ല.......... കറുത്തമീശയും നരച്ച താടിയും ഏതോ വശത്തുനിന്നു നോക്കൂമ്പോള്‍ ഒരു ശിവാജിഗണേശന്‍ ലുക്ക്‌ഒക്കെ ഉണ്ട്‌

പെട്ടന്നാണ്‌ അയാള്‍ ചോദിച്ചത്‌ ''''''ടൗണിലേക്കാണോ അതോ സെന്ററിലേക്കോ ''??????

...ടൗണിലേക്ക്‌....ഞാന്‍ ഒരു ഞെട്ടലില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ ഉത്തരം പറഞ്ഞു
''''''''ഞാനും ടൗണിലേക്കാണ്‌ പക്ഷെ സെന്ററില്‍ ഒന്ന്‌ ഇറങ്ങിയിട്ടു പോകണം താങ്കള്‍ക്കു കഴപ്പം ഇല്ലല്ലോ ?.........
........ഇല്ല.... (എങ്കിലും എന്റെ മനസില്‍ തോന്നി ഇതിലും ഭേദം ഒറ്റയ്‌ക്കു വണ്ടി പിടിച്ചാല്‍ മതിയായിരുന്നു സെന്ററുവഴി ടൗണിലോട്ട്‌ പോണെല്‍ അഞ്ചുമിനറ്റ്‌ ചുറ്റികറങ്ങെണം എങ്കിലും നീരെസം മുഖത്ത്‌ കാണിച്ചില്ല)
'ഇന്നലെ ഉറങ്ങി ഇല്ലെന്നു തോന്നുന്നു'........
........ആതെ ക്രികറ്റ കണ്ടുകോണ്ടിരുന്നു സമയം പോയത്‌ അറിഞ്ഞില്ല ........
...........ജോലിക്കു പോകുന്നവഴിയായിരിക്കും അല്ലെ .........
...........അതെ ഇന്ന്‌ കുറച്ച്‌ താമസിച്ചു പോയി.....
.........ഉറക്കത്തില്‍ നല്ലതുപോലെ കൂര്‍ക്കം വലിക്കും അല്ലേ......... ഒരു തമാശ പോലെ അദേഹം ചോദിച്ചു
ശരിക്കും ഒന്നു ചമ്മി എന്നാലും അതു മുഖത്തു കാണിച്ചില്ല്‌ ,,,,,,,,, അങ്ങനെ ഉന്നുമില്ല ഉറങ്ങുമ്പോള്‍ മാത്രം,,,,,,
അത്‌ ആദേഹത്തിനു രസിച്ചെന്ന്‌ുതോന്നി മുഖത്ത്‌ ചെറിയ പുഞ്ചിരി വിരിഞ്ഞു .......... ഞാനായിരുന്നു നിങ്ങളുടെ സൈഡില്‍ ബസിലിരുന്നത്‌ താങ്കള്‍ എന്റെ ദേഹത്താണ്‌ കിടന്നിരുന്നത്‌..........
ചമ്മലിന്റെ ആക്കം കൂട്ടികോണ്ട്‌ അദേഹം പറഞ്ഞു.
.................സോറി,,,,,,,,,
..........................എന്തോന്ന്‌ സോറി ഇതോക്കെ സാധാരണമല്ലെ
ഇതുകഴിഞ്ഞപ്പോള്‍ അദേഹത്തോട്‌ ചെറിയ ബഹുമാനം തോന്നി കാരണം എന്റെ ദേഹത്തെങ്ങനൂം ആയിരുന്നെങ്കില്‍ ഞാന്‍ പണ്ടെ കുത്തിപോക്കിയേനെ അയാളെ... കൂടാതെ ബസില്‍ യാത്രചെയ്യുമ്പോള്‍ ഒരാള്‍ നിങ്ങളുടെ തോളില്‍ ചാഞ്ഞാല്‍ എന്തോരു അസ്വസ്ഥതയായിരിക്കും....
പെട്ടന്ന്‌ അദേഹത്തിന്റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി അദേഹം ഫോണെടുത്തു സംസാരിച്ചു ഫോണ്‍ ഓഫാക്കി വെച്ചപ്പോള്‍ ഞാന്‍ അദേഹത്തോട്‌ ചോദിച്ചു
.........ആര്‍ക്കാണ്‌ രക്തം വേണ്ടത്‌ ........
.....എന്റെ ഭാര്യക്കാണ്‌
......................എന്തുപറ്റി
..................ആശുപത്രിയിലാണ്‌ ലിവര്‍ കോളാപ്‌സായെന്നാണ്‌ ഡോക്ടര്‍ പറയുന്നത്‌.....
....ഏതു ഗ്രൂപ്പാണ്‌
..............ബി പോസിറ്റിവ്‌
എന്റെതു അതെ ഗ്രൂപ്പുതന്നെ യാണ്‌ പക്ഷെ രക്തം കോടുക്കാന്‍ പോയാല്‍ എന്റെ ഇന്നത്തെ പ്ലാന്‍ മുഴുവന്‍ തകരാറിലാകുമെന്നതിനാല്‍ ഞാന്‍ മിണ്ടിയില്ല..
ചെറിയ ഒരു ബഹുമാനത്തോടെ (കാണിക്കലുമാത്രമാണെങ്കിലും)........... സാര്‍ എന്തെടുക്കുന്നു............
...........ഞാന്‍ തഹസില്‍ ദാറായിരുന്നു
..........സാറിന്റെ പേര്‌
.......വിജയമോഹന്‍
..............ഞാന്‍ രാജീവ്‌
.............ഒരു അഡ്‌ കമ്പിനിയില്‍ വര്‍ക്കു ചെയ്യുന്നു
......................സാറിപ്പോള്‍ റിട്ടയറായോ
............റിട്ടയറാകുന്നതിനു മുന്‍പേ രാജിവച്ചു..... അന്ന്‌ ഞാന്‍ കുറച്ചു റിബലായിരുന്നു പിന്നീട്‌ അത്‌ വിട്ടു...
....റിബല്‍ ????..................എന്താണെങ്കിലും എനിക്ക്‌ ചെറിയ ആകാംക്ഷ ഉണ്ടായി ചെറുതായി ഒന്നു മുട്ടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു
..സാറിന്‌ മക്കള്‍....
പറഞ്ഞു തീരുന്നതിനുമുന്‍പെ അദേഹം ഇടപെട്ടു
....നാലുപേര്‍...
രാജീവിന്റെ വീടെവിടെയാണ്‌ .....പാറക്കാട്‌....
.......എ്‌ന്റെയൂം വീട്‌ അവിടെ അടുത്താണല്ലോ പക്ഷെ കണ്ടുപരിചയം തോന്നുനില്ല....
......ഞാന്‍ പുതുയതായാണ്‌ ഇവിടെ വന്നത്‌ കഷ്ടിച്ച്‌ ഒരുമാസം ആയിക്കാണും ......
...എവിടെയാണ്‌ താമസം ..
.....ബാലന്‍ മാഷിന്റെ പഴയവീട്ടില്‍....
......ഓ......... ആവിടെ താമസിക്കാന്‍ വന്നിരിക്കുന്നത്‌ രാജന്റെ മോനല്ല്‌..........
.......................രാജന്‍ എന്റെ അച്ഛനാണ്‌................
...........ആ കോള്ളാം രാജനും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാ രാജന്‍ മരിച്ചപ്പോള്‍ വരാന്‍ പറ്റിയില്ല...താന്‍ ചെറിയകുട്ടിയായിരുന്നപ്പോളാണ്‌ ഇവിടുന്ന്‌ ട്രാന്‍ഫറായി രാജന്‍ മുബൈക്ക്‌ പോയത്‌.....


അപ്പോളാണ്‌ ഞാന്‍ തിരിച്ച്‌ അറിയുന്നത്‌ എന്റെ കൂടെ യാത്ര ചെയ്യുന്നത്‌ വിജയന്‍ മാഷാണ്‌ പണ്ട്‌ ഞാന്‍ ആരാധനയോടെ നോക്കിയിരുന്നതും ആരാധനയോടെ മനസില്‍ കോണ്ടുനടന്നിരുന്ന ആ മനുഷ്യനാണ്‌ എന്റെ കൂടെ ഇത്രയും നേരം യാത്ര ചെയ്‌തത്‌ . പക്ഷെ എന്തുകോണ്ടാണ്‌ ഞാ്‌ന്‍ തിരിച്ചറിയാതിരുന്നത്‌ പഴയ പ്രസന്നമായ മുഖത്ത്‌ ഒത്തിരി മാറ്റം വന്നിരിക്കുന്ന വെട്ടുകോണ്ട പാടുകള്‍ മെലിഞ്ഞു പോയിരിക്കുന്നു കൂടീതെ വെളുത്ത വസ്‌ത്രം മാത്രം ധരിച്ചിരുന്ന അദേഹം കാഷയ നിറം കൂടിയ ചെളിപിടിച്ച വസ്‌ത്രം ഇട്ടിരിക്കുന്നു ഇതോക്കെ കാരണമാകാം ഞാന്‍ തിരിച്ചറിയാതിരുന്നത്‌ അതോ എന്റെ അലസതയോ പെട്ടന്നാണ്‌ എന്റെ തലയിലൂടെ ഒരു വെള്ളിടി വെട്ടിയത്‌

....സാര്‍ എന്റെ രക്തം ബി പോസിറ്റീവാണ്‌ ഞാ്‌ന്‍ വരാം.........
....ഓ... രക്ഷപെട്ടു കൂടുതല്‍ തപ്പി നടക്കെണ്ടി വന്നില്ലല്ലോ ദൈവത്തിന്‌ നന്ദി..........
...........ഞാന്‍ ഉടനെ ഓഫീസിലേക്കു വിളിച്ച്‌ ലീവ്‌ വാങ്ങി..............
അപ്പോഴത്തേക്ക്‌ ഓട്ടോ സെന്‍ട്രലില്‍ എത്തിയിരുന്നു
................കോടതിയുടെ അടുത്തോന്നു നിര്‍ത്തു ഞാന്‍ ഇപ്പോള്‍ തന്നെ വരാം എന്ന്‌ അദേഹം ഓട്ടോകാരനോട്‌ പറഞ്ഞിട്ട്‌ പെട്ടന്ന്‌ നടന്ന അകന്നു

എനിക്ക്‌പെട്ടന്ന്‌ എന്തു ചെയ്യണമെന്ന്‌ അറിയാന്‍ മേലാത്ത സ്ഥിതി അദേഹത്തിന്റെ കൂടെ പോകണമോ അതോ എന്തു ചെയ്യണം എന്ന്‌ അറിയാന്‍ പാടില്ലായിരുന്ന്‌ു പെട്ടന്ന്‌ തന്നെ അദേഹം മടങ്ങി എത്തി

...........മൂത്തവന്‍ സോമന്‍ ഇവിടെ വക്കീലാണ്‌ അവനെ വിളിച്ചിട്ട്‌ കിട്ടിയില്ല അതിനാല്‍ ഒന്ന്‌ പറഞ്ഞിട്ട്‌ പോകാം എന്നുകരുതി ..............ബുദ്ദിമുട്ടായില്ലല്ലോ അല്ലെ...........

ഇല്ല ഞന്‍ ആവുന്നത്ര ഭവ്യതയോടെ പറഞ്ഞു ഇപ്പോള്‍ ഞാന്‍ ശരിക്കും ആദേഹത്തെ ബഹുമാനിക്കുന്നുണ്ടായിരുന്നു
മക്കളെ ഒക്കെ പഠിപിച്ചു ജോലിയായി പക്ഷെ അവരോക്കെ തിരക്കിലായതിനാല്‍ വയസുകാലത്തും ഞങ്ങള്‍ക്ക്‌ കഷ്ടപാടുതന്നെ
അദേഹത്തിന്റ വിഷണമായ മുഖം കണ്ടപ്പോള്‍ എനിക്കുവിഷമമായി
പക്ഷെ ഞാന്‍ അതു മുഖത്തുകാണിച്ചില്ല

ഓട്ടോ ആശുപത്രിയിലെത്തി ഞന്‍ അദേഹത്തിനോപ്പം പോയി രക്തം കോടുത്തു പക്ഷെ അദേഹത്തിന്റെ ഭാര്യായ മീനക്ഷിചേച്ചിയെ കാണ്‌ാന്‍ കഴിഞ്ഞില്ല രോഗം കൂടിയതിനാല്‍ ഐസിയുവിലേക്ക്‌ മാറ്റിയിരുന്നു. അദേഹം എന്തോ മരുന്നുമേടിക്കാനായി പുറത്തേക്ക്‌ പോയി തിരിച്ചു വന്ന്‌ു ഐസിയുവിന്റെ മുന്നിലെ കസേരയില്‍ വന്നിരുന്നു ഞാന്‍ അദേഹത്തിന്റെ അടുത്തുചെന്നിരുന്ന

അപ്പോള്‍ ആശുപത്രിയിലെ ചുവരില്‍ വെച്ചിരുന്ന ടീവിയില്‍ ജപ്പാനില്‍ സുനാമി അടിച്ച വാര്‍ത്തയും ചിത്രവും കാണിക്കാന്‍ തുടങ്ങി
ആ ദൃശ്യത്തിലേക്ക്‌ കണ്ണുംനട്ടിരുന്നപ്പോള്‍

അദേഹം പറഞ്ഞു വല്ലോ ജപ്പാനിലും ആയിരുന്നങ്കില്‍ ഇപ്പോള്‍ തീര്‍ന്നേനെ അദേഹത്തിന്റെ സംസാരത്തിലെ നിരാശ എന്നെയൂം ബാദിചെന്ന്‌ തോന്ന്‌ി പെട്ടന്ന്‌ അവിടുന്ന്‌ എറങ്ങി പോരണമെന്നുതോന്നി അദേഹത്തോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ തിരിച്ചു നടന്നു
ജീവിതത്തിന്‍ ആദ്യമായി ഞാന്‍ ജീവിതത്തെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി ജീവിതത്തിന്റെ നിരര്‍ഥകതയെകുറിച്ചും................

താന്തോന്നി

കഥയില്‍ ചോദ്യമില്ല
എങ്കിലും
എന്റെ സംശയങ്ങള്‍
ചോദ്യത്തിന്റെ രൂപം
സ്വീകരിച്ചു കഴിഞ്ഞിരുന്നു................

രാജകുമാരിമാരോക്കെ
എന്തുകോണ്ടാണിത്ര
സുന്ദരികളായത്‌?????????
കുറുക്കന്‍ മാരോക്കെ എന്തിനാണിത്ര
സൂത്രശാലികളായത്‌???????????


സംഹം എങ്ങനെ
കാട്ടിലെ രാജാവായി??????????????
എന്റെ ചോദ്യങ്ങള്‍
അപ്പൂപ്പനെ ഉത്തരംമുട്ടിച്ചപ്പോള്‍
ഞാന്‍ ആദ്യമായി അതികപ്രസംഗിയായി

കഥകളില്‍ നിന്ന്‌ സത്യത്തിലേക്കുള്ള
അകലം കൂടുന്നത്‌
ഞാനറിഞ്ഞിരുന്നില്ല

ഉത്തരങ്ങളില്ലാത്ത
ചോദ്യങ്ങള്‍ ചോദിച്ച്‌
അങ്ങനെ
അതികപ്രസംഗിയില്‍
നിന്ന്‌ ഞാന്‍ താന്തോന്നിയായി

Tuesday, March 15, 2011

സ്‌നേഹം


ആദ്യം നിന്നെ കണ്ടനാള്‍
എനിക്ക്‌ ഓര്‍മയില്ല......
നിന്റെ മാന്‍മിഴി പോലുള്ള
കണ്ണുകള്‍ എന്നു മുതലാണ്‌
ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന്‌
എനിക്കറിയില്ല........
നിനക്കായി എന്റെ ഹൃദയം
ഇടിക്കാന്‍ തുടങ്ങിയതെന്നാണെന്ന്‌
എനിക്കറിയില്ല........


എങ്കിലും ഞാന്‍ നിനക്ക്‌ എന്റെ
ഹൃദയം പകുത്തു നല്‍കിയിരുന്നു
എന്റെ സ്വപ്‌നങ്ങളില്‍ ഞാന്‍
നിനക്കായി കൂടുകൂട്ടിയിരുന്നു
നിന്റെ സാമിപ്യം എനിക്ക്‌ പുതിയ ലോകം
തുറന്ന്‌ തന്നിരുന്നു.......

നിന്റെ ചിരികളില്‍ ഞാന്‍ എന്റെ
വേദനകള്‍ മറന്നു......
നിന്റെ കണ്ണുകളില്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക്‌
ചിറകുകള്‍ മുളയ്‌ക്കുന്നത്‌ ഞാന്‍ കണ്ടു.......

എന്റെ സ്‌നേഹത്തെ കുറിച്ച്‌ ഞാന്‍
പറയാതെ തന്നെ നിനക്ക്‌ അറിയാമായിരുന്നു....
എങ്കിലും നീയത്‌ കണ്ടില്ലന്ന്‌ നടിച്ചു........
നിന്നിലെ നന്മയും തിന്മയും ഞാന്‍ സ്‌നേഹിച്ചിരുന്നു.....
നിന്റെ ആവഗണനകളിലും ഞാന്‍
നിന്റെ സ്‌ന്‌ഹം കണ്ടെത്തി

നിനക്കായി ഞാന്‍ പണിത
സ്വപ്‌ന സൗദത്തിലെ പാല്‍ കല്ലുകള്‍
ഇളകുന്നത്‌ ഞാന്‍ അറിഞ്ഞു......

കാല്‍പനികതയുടെ സ്വപ്‌നത്തില്‍ നിന്ന്‌
പുറത്ത്‌ ജീവിതം സുന്ദരമല്ലെന്ന്‌
ഞാന്‍ അറിഞ്ഞിരുന്നു....
പ്രാരാബ്ദം പേറി
ഉഴറാന്‍ ചിലപ്പോള്‍ ഞാന്‍ തയാറായിരുന്നില്ലായിരിക്കാം,,,,,,,
ചിലപ്പോള്‍ ഞാനോരു ഭീരുവോ പോഴനോ
ആയിരിക്കാം ??????????????????

പക്ഷെ എനിക്ക്‌ പറയാനുള്ളതു കൂടി നീയറിയണം
എന്റെ സ്‌നേഹം നിനക്ക്‌
കാലില്‍ ചങ്ങലയാകുന്നത്‌ ഞാന്‍
അറിയുന്നു.........................
ഞാന്‍ നിന്റെ സ്വപ്‌നങ്ങളെയും
നിന്റെ മോഹങ്ങളെയും ചങ്ങലയില്‍ കുരുക്കാന്‍
ആഗ്രഹിച്ചില്ല.....................

സ്വന്തമാക്കുന്നതില്‍ മാത്രമല്ല
വിട്ടുകോടുക്കുന്നതിലും
വേര്‍പാടുകളിലും
സ്‌നേഹമുണ്ടെന്ന
ഒരുനാള്‍ നീ അറിയുമെന്ന്‌ ഞാന്‍ അറിയുന്നു.......................

വിട


കഥകള്‍ പലതും നിങ്ങള്‍ക്ക്‌
എന്നെ കുറിച്ച്‌ പറയുവാനുണ്ടാകും......
വെറും വാക്കുകള്‍ പലതും ഞാന്‍
പറഞ്ഞിട്ടുണ്ടാകും നിന്നോട്‌.........


നിലാവില്ലാത്ത രാത്രിയില്‍
ചന്ദ്രനെ കണ്ടെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍
ഞാന്‍ വിടുവായനായി..
പക്ഷെ എന്റെ കണ്ണിനെ ഞാന്‍
വിശ്വസിച്ചിരുന്നു

ഞാന്‍ കണ്ടത്‌ ചന്ദ്രനെ തന്നെയായിരുന്നു
നിങ്ങള്‍ മദ്യപിച്ചിരുന്നു
നിങ്ങള്‍ക്ക മദ്യവും പുകയും
സ്വര്‍ഗങ്ങള്‍ നല്‍കിയിരുന്നു...

എന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക്‌
പുച്ഛവും തമാശയുമായിരുന്നു
എന്നാല്‍ അവയെന്റെ
ആത്മാവായിരുന്നു

എന്റെ ആത്മാവിനെ തേടി
ഞാന്‍ എന്റെ യാത്രആരംഭിച്ചു
നിങ്ങളോടാരോടും
പറയാതെ

നിങ്ങള്‍ എന്റെ ഹൃദയത്തിലെ
രക്തമായിരുന്നു
നിങ്ങളുടെ ഓരോ കൂരമ്പ്‌
കോണ്ടും ഞാന്‍ മുറിവേറ്റപ്പോള്‍
ഞാന്‍ നിങ്ങളുടെ മുമ്പില്‍
വെറും കോമാളിയായി.......

കോമാളികള്‍ക്ക്‌ സ്വപ്‌നങ്ങള്‍ പാടില്ല
അവരുടെ ദുഖവും പ്രശ്‌നങ്ങളും
നിങ്ങള്‍ക്ക്‌ ചിരിച്ചു തള്ളാവുന്നതുമാത്രമാണ്‌


ഞാന്‍ നിങ്ങളോട്‌ വിടപറയുന്നു
എന്റെ സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രിയില്‍
ഇനിയുള്ള വഴിത്താരയില്‍
കണ്ടുമുട്ടെരുതെ എന്ന പ്രാര്‍ത്ഥനയോടെ......
പക്ഷെ കണ്ടുമുട്ടാതിരിക്കാന്‍
കഴിയില്ല നമുക്കെന്ന്‌ എനിക്കറിയാം

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...