Friday, April 8, 2011

ഭ്രാന്തന്‍



ഭ്രാന്തമായ ചിന്തകളുള്ളതുകോണ്ടല്ല
അവരെന്നെ ഭ്രാന്തനെന്ന്‌ മുദ്രകുത്തിയത്‌
ഭ്രാന്തുള്ളവരെ ഭ്രാന്തനെന്നു വിളിച്ചതിനാണ്‌
അവരെന്നെ ഭ്രാന്തനെന്ന മുദ്രകുത്തിയത്‌

ഒരേ ഒരു വഴിമാത്രമേ ഞാന്‍ അവരോട്‌
ചോദിച്ചോള്ളു ഞാന്‍ മറന്നു പോയ ആ വഴി
സ്വപ്‌നത്തില്‍ നിന്ന്‌ ജീവിതത്തിലേക്കുള്ള
ആ വഴി ഈയാത്രയില്‍
എവിടെ വെച്ചെപ്പോഴോ മറന്നുപോയാവഴി

കടം ഞാന്‍ ചോദിച്ചില്ല അവരോട്‌
ഓര്‍മകള്‍ കടം തരാന്‍ ഞാന്‍ ആരോടും ആ
വശ്യപെട്ടില്ല
എന്റെ ഓര്‍മകളുടെ ഭാണ്ടം
തിരച്ചുതരാനാണ്‌ ഞാന്‍ പറഞ്ഞത്‌

എന്റെ ആതമാവിന്‌ മോക്ഷം ഞാന്‍
ചോദിച്ചില്ല അവരോട്‌
ഞാന്‍ എന്റെ ആത്മാവിന്റെ
സ്വാതന്ത്രമാണവകാശപെട്ടത്‌

സത്യം പറയാന്‍ ഞാന്‍ അവരോട്‌ പറഞ്ഞില്ല
സത്യത്തിലേക്കുളള്‌ വഴിയാണ്‌ ഞാന്‍ ചോദിച്ചത്‌
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍
ചോദിക്കുന്നവര്‍ ഭ്രാന്തന്‍ മാരാണെങ്കില്‍
ഞാനും നീയും ഭ്രാന്തനാണ്‌
ഞാന്‍ ആ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുന്നു
നീ മനസില്‍ ചോദിക്കുന്നു എന്ന
വിത്യാസം മാത്രമേ ഉള്ളു
ഒരിക്കല്‍ നിങ്ങളും
ഉത്തരങ്ങളില്ലാത്ത
ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ തുടങ്ങും
അന്ന്‌
എന്റെ കാലുകളിലെ ചങ്ങലകള്‍
നീന്റെതാകും


Thursday, April 7, 2011

യാത്ര



ജനനത്തിനും മരണത്തിനും
ഇടയ്‌ക്കുള്ളോരുയാത്ര..................
ഒരു നൂല്‍പാലത്തിലെ ചിലനിമിഷങ്ങള്‍
കൈപിടിച്ച്‌ നടത്തിയവര്‍ ആദ്യമാദ്യം
പിന്നെ പിഴയ്‌ക്കാതെ
ചെറുകാല്‍വെപ്പുകളുമായി
പുറകെ നാ മോരോത്തരും...........................
മഴവില്ലില്‍ നിന്ന്‌ കടംകോണ്ട
സ്വപ്‌നങ്ങള്‍കോണ്ട്‌
ചിത്രങ്ങള്‍നെയ്യ്‌തെടുത്ത്‌..........
ആത്മാവിന്‌ നോമ്പരത്തിന്റെ
നാദമോതി................
ഓര്‍മകളുടെ ഭാണ്ടവും പേറി
ഒറ്റലെക്ഷ്യത്തിലേക്കായി
കൈകോര്‍ത്ത്‌ എല്ലാം സമര്‍പ്പിച്ച്‌
മുന്നോട്ട്‌ ...................
പുറകോട്ട്‌ ചലിക്കാത്ത കാലചക്ക്ര
ത്തിന്റെ കാലുകളില്‍ അളളിപിടിച്ച്‌
തിരുത്താന്‍ കഴിയാത്ത
വിധികളെ നോക്കി ഒരുയാത്ര........................
കഥയറിയാതെ
അഭിനയിച്ചുകൂട്ടിയ
രംഗങ്ങളെ കുറിച്ച്‌ ഊറ്റം കോണ്ട്‌
പുതിയ രംഗങ്ങള്‍്‌ക്കായി
കോപ്പുകൂട്ടി കാത്തിരിക്കുമ്പോള്‍............................
കഥയില്‍ പുതിയ മാറ്റങ്ങളുമായി
പുതിയകഥാപാത്രങ്ങളുമായി
കഥാകൃത്ത്‌ കാണാ മറയത്തിരുന്ന്‌
പുതിയ കഥകള്‍ നെയ്യുന്നുണ്ടായിരിക്കാം......................................
നായകനും നായികയും
ആടിത്തിമിര്‍ക്കുമ്പോള്‍
അപ്രതീക്ഷിതമായി മരണമെന്ന കോമാളി
രംഗം കീഴടക്കാം...

Wednesday, April 6, 2011

ഒരു മറ



ഓര്‍മകള്‍ക്ക്‌ അവധിപ്രഖ്യാപിക്കാനാണ്‌
ആദ്യത്തെ പെഗ്ഗടിച്ചത്‌
പിന്നെ ഓര്‍മകളില്‍
ഒഴുകിനടക്കാനായി
ഒരു മുഴുകുപ്പിതീര്‍ത്തു ഞാന്‍
വേദനകള്‍ മരവിപിക്കാനായാണ്‌
ഞാന്‍ ആദ്യത്തെ ഐസ്‌ക്യൂബ്‌
ഇട്ടത്‌ എന്നാല്‍
മനസിനെ മരവിപ്പിക്കാന്‍
ഇതുമതിയാകില്ലായിരുന്നു
ആഗ്രഹങ്ങളില്‍ വെള്ളംചേര്‍ക്കുന്നതിന്‌
പകരം ഞാന്‍ സോഡയില്‍ അഭയം പ്രാപിച്ചു
ലോകത്തിന്‌ മുന്നില്‍ മറപിടിക്കാനായി
കുത്തകകളെ കുറ്റം പറഞ്ഞു
താടിവളര്‍ത്ത്‌ി
ജുബയുംധരിച്ചു
പക്ഷെ എന്റെ മനസ്‌ എപ്പോഴും നിന്റെ
മുന്നില്‍ തുറന്നിരിക്കുകയാണെന്ന്‌
ഞാനറിഞ്ഞില്ല

Monday, April 4, 2011

വികാരം

വികാരങ്ങളെ പലപ്പോഴും
വാക്കുകള്‍ കോണ്ട്‌ കോറിയിടാന്‍
കഴിഞ്ഞെന്നുവരില്ല
അതിന്‌ ചിലപ്പോള്‍
നിശബ്ദതതന്നെയാണ്‌ നല്ലത്‌.....................

വികാരങ്ങള്‍ക്ക്‌ പലപ്പോഴും
കണ്ണുനീര്‍തുള്ളികളായി
രൂപാന്തരം പ്രാപിക്കാന്‍
കഴിഞ്ഞെന്നുവരില്ല......................

എങ്കിലും ഈ വികാരങ്ങള്‍
മനസിലനേകം ചിത്രങ്ങള്‍ കോറിയിട്ടേക്കാം
അവയില്‍ ചിലത്‌ മധുരിക്കും
ചലത്‌ ആത്മാവില്‍ വേദനകള്‍ മാത്രം
ബാക്കിയാക്കി കടന്നു പോകും..........................

ഈ നിശബ്ദമായ ഇരുട്ടില്‍
ഏകനായി അവ കടിച്ചമര്‍ത്തി
പുതിയ സ്വപ്‌നങ്ങള്‍ക്കായി
കാതോര്‍ക്കുമ്പോളും
ഹൃദയത്തിലെവിടെയോ
ചെറിയോരു നോമ്പരം ഓളം
തള്ളുന്നു................

വികാരങ്ങള്‍ മുഖത്ത്‌ പ്രതിഭലിച്ചാല്‍
അത്‌ മനസില്‍തട്ടിയെന്ന്‌
അര്‍ത്ഥമില്ല
അത്‌ മനസില്‍ ചിലപ്പോള്‍ പുതിയ
സ്വപ്‌നങ്ങള്‍ സമ്മാനിക്കുന്നതാകാം
ചിലപ്പോള്‍ ഹൃദയത്തെ
മുറിവേല്‍പിച്ചു കടന്നുപോയതുമാകാം....................

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...