Wednesday, July 12, 2023

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ 

കൂട്ടി തുന്നിയായപ്പോൾ 

ആണ് അറിഞ്ഞത് 

കഥ പറയാനായി 

മാറ്റിവെച്ച വാക്കുകൾക്കു 

അർഥം ഇല്ലായിരുന്നു എന്ന് ...

ORU KOODU

ഹൃദയത്തിൽ നിറയുന്ന സ്നേഹത്തെ
 വാക്കുകളിൽ നിറയ്ക്കാൻ ആകാത്തവന്റെ 
വേദന അവന്റെ ഹൃദയത്തിൽ ഒരു കൂടുണ്ടാക്കി  

Thursday, September 15, 2016

ചത്ത ഹ്യദയം

ഈ മുറിവേറ്റു
നോവുന്ന ഹ്യദയത്തെ
കോല്ലണം എന്നിട്ട്
ഈ ചത്ത ഹൃദയത്തെ
കല്ലറയിലടക്കണം
കല്ലറയില്‍ കിടന്ന്
 ചീഞ്ഞ് ഇല്ലാതാകട്ടെ
പിന്നെ ഒരിക്കലും...
പണയം വെക്കണ്ടി വരില്ല
ഹൃദയം ഉണ്ടങ്കിലല്ലെ
മുറിവേല്‍ക്കു
കാണാത്ത ഹൃദയത്തെക്കാള്‍
കല്ലറയില്‍ കിടക്കുന്ന
ഹൃദയമാണ് നല്ലത്
ആരുടെയും ചോര
മണക്കില്ല  പിന്നെ
ഹൃദയം ഇല്ലാത്തവന്‍
എന്ന പേരു മാത്രം
സ്വാര്‍ത്ഥമായ ലോകത്ത്
ജീവിക്കാന്‍ ഹൃദയത്തിന്‍റെ
ആവശ്യമില്ലെന്നു നീ
പഠിപിച്ചുതന്നതിനു നന്ദി....
നന്ദി മാത്രം .....
കാരണം ഹൃദയം
ഇനി ഹൃദയമില്ലാത്തവനാണ്
ഞാന്‍......
......

Wednesday, September 14, 2016

ആത്മഹത്യയുടെ ബാക്കി പത്രം



മോളെ നീ അറിഞ്ഞോ ആ ചെക്കന്‍ ചത്തെന്ന്.

ഏത് ചെക്കന്‍?

ആ പോക്കമുള്ള വെളുത്ത ചെക്കന്‍ നിന്നെ  കാണാന്‍ വരാറില്ലെ ആ ചെക്കന്‍റെ കാരൃമാ പറഞ്ഞെ,

ആ ചത്തോ ഏന്ത് പറ്റി?..

ആത്മഹത്യയാണെന്നാ പറയുന്നത് കേട്ടെ ആത്മഹത്യാ കുറി്പ്പും ഉണ്ട്  നീ പോകുന്നില്ലെ കാണാന്‍ ?

ഇന്ന് തീരെ സമയമില്ല... എന്നോട്  പിണങ്ങിയ ആ ചെട്ടന്‍റെ അടുത്ത് പോണം... എന്നെ ഇഷ്ടമില്ലങ്കിലും ആ സാറിനെ പോയി കാണണം, ആത്മഹത്യക്ക് എതിരെ ഉള്ള ചര്‍ച്ചയില്‍ പങ്കെടുക്കണം പിന്നെ പറ്റിയാ കുറെ ജീവകാരുണ്യ പ്രവര്‍ത്തനവും ചെയ്യണം...
എന്താ ആ ചെക്കന്‍ ചത്തെ..?

ആ ആര്‍ക്ക് അറിയാം ഞാന്‍ ഒര്‍ത്തു നിനക്ക് അറിയാം എന്ന് എന്തോ പ്രണയ നൈരാശ്യം ആണെന്നാ പറയുന്നെകേട്ടെ വട്ട് അല്ലാണ്ടെന്താ... നിന്‍റെ സുഹൃത്ത് അല്ലെ?

എന്‍റെയോ ഏയ് കണ്ടാല്‍ വര്‍ത്തമാനം പറയും അത്രേ ഉള്ളു..

അത്രേ ഉള്ളോ നിനക്ക്  ആ ചെക്കനെ എത്ര നാളായിട്ട് അറിയാം ?

ഓ ഒരു നാലഞ്ച് വര്‍ഷമായിട്ട്

എപ്പോളാ നീ അവനെ ആദ്യം കണ്ടേ...?

പഠിക്കുന്നകാലത്ത് എന്നോ ആണ്...
 അവന്‍ പറയുന്നത് എന്നെ ആദ്യം കണ്ടപ്പോള്‍തോട്ടെ ഇഷ്ടമായെന്നാണ്...

ആണോ എന്നിട്ട് നിങ്ങള്‍ പ്രണയത്തിലായിരുന്നോ...?

ഏയ് അല്ല ...കാണുമ്പോഴെക്കെ അവന്‍ ഇഷ്ടമാണെന്നു പറയുമായിരുന്നു  പക്ഷെ എനിക്ക്  അങ്ങനെ ഒന്നും തോന്നീട്ടില്ല.. ആവന്‍  ചുമ്മാ വട്ട് പറയുന്നതാ...

നീ അവനെ വിളിക്കാറുണ്ടായിരുന്നോ
.

ഏയ് വല്ലപോഴും അവന്‍ കുറെ വിളിക്കാതിരിക്കുമ്പോള്‍ മാത്രം..

അവന്‍ വിളിക്കാറുണ്ടായിരുന്നോ നിന്നെ ..?

വിളിക്കാറുണ്ടായിരുന്നോന്നോ.. വിളിച്ച് വിളിച്ച് ഭയങ്കര ഇറിടെറ്റിങ്ങായിരുന്നു ....എല്ലാ ദിവസവും ...  ഞാന്‍ ഫോണ്‍ എടുക്കുന്നത് വരെ പത്ത് നൂറ് തവണ വിളിക്കും ...ഞാന്‍  വിഷമിച്ചിരിക്കുവാണെല്‍‍ പറയുകയും വെണ്ടാ ഞാന്‍ സന്തോഷത്തോടെ വര്‍ത്തമാനം പറയുന്നത് വരെ സംസാരിക്കും..

എന്നിട്ടും നിനക്ക് അവന് നിന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടില്ലെ..?

ഏയ് അവന് വേറെ പണിയില്ലാഞ്ഞിട്ട് ആല്ലാണ്ടെന്താ?..

ആവന് കിട്ടിയ പണിക്ക് ഒന്നും പോകാറില്ലായിരുന്നെന്ന് അവന്‍റെ വീട്ടുകാരും പറയുന്നുണ്ട്...

ആ പോട്ടെ ആവന്‍ വിളിച്ചിട്ട് എന്താ പറയുക ചുമ്മാ സോള്ളുവായിരിക്കും അല്ലെ ...

ഏയ് അവന് സോള്ളാന്‍ ഒന്നും അറിയത്തില്ല വെറും ബോറന്‍...ആവന്‍ വിളിച്ചാ എന്നെ കുറിച്ച് ചോദിക്കും കഴിച്ചോ? കുടിച്ചോ? പനി ഉണ്ടങ്കില്‍ മരുന്ന് കഴിച്ചോ എന്നോക്കെ....  

അത്രെ ചോദിക്കുക ഒള്ളോ അപ്പോ വിളിച്ചാ ഉടനെ  ഫോണ്‍ വെക്കും അല്ലെ .. വെറും ബോറന്‍...

ഏയ് രണ്ട് മൂന്ന് മണിക്കൂറ് സംസാരിക്കും..

എന്താണ് ഈ രണ്ട് മൂന്ന് മണിക്കൂറ് പിന്നെ സംസാരിക്കുന്നത് ..?

എനിക്ക്  പറയാനുള്ളത് എല്ലാം കെള്‍ക്കും എന്‍റെ വിഷമവും സങ്കടങ്ങളും എല്ലാം കെള്‍ക്കും പിന്നെ ആശ്വസിപിക്കുകയും ഉപദേശിക്കുകയും ഒക്കെ ചെയ്യും..

അപ്പോള്‍ ആവന്‍ ചാകുന്ന കാര്യം വല്ലോം പറഞ്ഞിട്ടുണ്ടോ നിന്നോട് ...

ഏയ് ഞാന്‍ അവന്‍റെ കാര്യം ഒന്നും ചോദിക്കാറില്ല...അവന്‍ വെറും മെയില്‍ ഷോവനിസ്റ്റാ...

അവന്‍ അവന്‍റെ കാര്യം 
ഒന്നും പറയാറില്ലെ?.....

 ഓ അവന്‍ എന്ത് പറയാനാ അവന് തത്ത്വശാസ്ത്ര വിശ്വാസങ്ങളില്ല.. അളുകളെ പരിചയമില്ല, പദവികളോന്നുമില്ല.. അങ്ങനെ എനിക്ക് ആവശ്യം ഉള്ളത് ഒന്നും അവന് പറയാനില്ല അതുകോണ്ട് ഞാനോന്നും കെള്‍ക്കാറില്ല..

നിങ്ങള്‍ ഇത്രയും വര്‍ത്തമാനം പറയാറുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നല്ലെ...?

ഓ ആവനോക്കെ സുഹൃത്താണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ...
അത് അവനും അറിയാം എന്ന് തോന്നുന്നു അതുകോണ്ട് അവനും ആരോടും പറഞ്ഞിട്ട് ഉണ്ടാകില്ല ഞങ്ങള്‍ സംസാരിക്കാറുണ്ടെന്നും കാണാറുണ്ടായിരുനെന്നും...

കാണുമ്പോള്‍ എങ്ങനാ ആള് നിന്നോട് മോശമായിട്ട് പെരുമാറുമായിരുന്നോ?

ഏയ് ഞാന്‍ എവിടെ വിളിച്ചാലും വരുകയും ഞാന്‍ വരുന്നത്  വരെ കാത്തിരിക്കുകയും ചെയ്യും പിന്നെ  എന്ത് പറഞ്ഞാലും അവന്‍ ചെയ്യുമായിരുന്നു ഞാന്‍ പാവം എന്നോക്കെ പറയുമായിരുന്നു വെറും  മണ്ടന്‍ അല്ലാണ്ടെന്ത് പറയാന..
വെറും  ബോറനായതുകോണ്ട് അതികം സമയം ഞാന്‍ അവന്‍റെ കൂടെ  ചെലവഴിക്കാറില്ല അവനെ കാണാം എന്ന് പറയും എന്നിട്ട് കുറച്ച് വൈകിചെല്ലും എന്നിട്ട് ഏതെലും  എന്‍റെ കൂട്ടുകാരായ  ചെട്ടന്‍മാരെ വിളിച്ച് വരുത്തും അങ്ങനെ  നൈസായിട്ട് ഒഴിവാക്കും...

അല്ല നിനക്ക് എന്താ അവനെ ഇഷ്ടപെടാഞ്ഞെ...

ഓ ഞാന്‍  പറഞ്ഞില്ലെ അവന്‍ വെറും ബോറനാ... ഇഷ്ടാണെന്ന് പറഞ്ഞ് ആരെങ്കിലും ഇങ്ങനെ നടക്കുമോ..പിന്നെ മനസ്സിലായില്ലെ വട്ടാണെന്ന് അല്ലെല്‍ പ്രേമനൈരാശ്യം എന്ന് പറഞ്ഞ് ആരെലും ആത്മഹത്യ ചെയ്യുമോ..

ആ അതും ശരിയാ അവനോക്കെ ചാകുന്നത് തന്നെയാ നല്ലത്

Monday, December 3, 2012

കടംകോണ്ട സ്വപ്‌നങ്ങള്‍

ഞാന്‍ നിന്റെ സ്വപ്‌നങ്ങളില്‍
നിന്നുകുറച്ചു കടംകോള്ളുകയാണ്‌

വരണ്ട ഈ വഴിത്താരയില്‍
വീഴുന്ന മഞ്ഞ്‌തുള്ളിപൊലെ

ജീവിതത്തിന്റെ അമൃതായി
ആ സ്വപ്‌നങ്ങെളെ ഞാന്‍ സൂക്ഷിച്ചു വെയ്‌ക്കും

Monday, June 4, 2012

എന്റെ കഥ

എന്റെ കയ്യില്‍ നന്ന ആ കഥ നഷ്ടപെട്ടുപോയിരുന്നു
ഒരു ചെറിയ കഥ
ഒടുക്കവും തുടക്കവുംഇല്ലാതിരുന്ന
ഒരു ചെറുകഥ

ചെറിയ ചെറിയ സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും
ചെറിയ ചെറിയ മോഹത്തിന്റെയും ആശകളുടെയും
എഴുതാന്‍ മറന്നു പോയ കഥ
പറയാന്‍ അറിയാത്ത കഥ
ചെറിയ ചെറിയ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥ

ആ കഥ വീണ്ടും ഞാന്‍ ആ ചവറ്റുകോട്ടയില്‍
നിന്ന്‌ വീണ്ടെടുത്തപ്പോഴേക്കും
ആ കഥയിലെ വാക്കുകള്‍ക്ക്‌ ആത്മാവ്‌ നഷ്ടപെട്ടിരുന്നു്‌
അക്ഷരങ്ങള്‍ക്ക്‌ അവരുടെ സ്വപ്‌നങ്ങളും

Saturday, December 17, 2011

ഒരു ചെറു നോമ്പരം

എന്തോ ഒന്ന്‌ എന്റെ ഉള്ളിലെ വിഷാദത്തെ
തട്ടി ഉണര്‍ത്തിയിരിക്കുന്നു
ആയിരം കനല്‍ കട്ടകള്‍ ഹൃദയത്തില്‍ എരിയുന്നതുപോലെ
സ്‌നേഹത്തിന്റെ
ആയിരം മഴത്തുള്ളികള്‍ പെയ്യ്‌തോഴിഞ്ഞ മരുഭൂമിപോലെ
പറയാത്ത വാക്കുകളുടെ നോമ്പരം .................................................................

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...