Friday, April 8, 2011

ഭ്രാന്തന്‍



ഭ്രാന്തമായ ചിന്തകളുള്ളതുകോണ്ടല്ല
അവരെന്നെ ഭ്രാന്തനെന്ന്‌ മുദ്രകുത്തിയത്‌
ഭ്രാന്തുള്ളവരെ ഭ്രാന്തനെന്നു വിളിച്ചതിനാണ്‌
അവരെന്നെ ഭ്രാന്തനെന്ന മുദ്രകുത്തിയത്‌

ഒരേ ഒരു വഴിമാത്രമേ ഞാന്‍ അവരോട്‌
ചോദിച്ചോള്ളു ഞാന്‍ മറന്നു പോയ ആ വഴി
സ്വപ്‌നത്തില്‍ നിന്ന്‌ ജീവിതത്തിലേക്കുള്ള
ആ വഴി ഈയാത്രയില്‍
എവിടെ വെച്ചെപ്പോഴോ മറന്നുപോയാവഴി

കടം ഞാന്‍ ചോദിച്ചില്ല അവരോട്‌
ഓര്‍മകള്‍ കടം തരാന്‍ ഞാന്‍ ആരോടും ആ
വശ്യപെട്ടില്ല
എന്റെ ഓര്‍മകളുടെ ഭാണ്ടം
തിരച്ചുതരാനാണ്‌ ഞാന്‍ പറഞ്ഞത്‌

എന്റെ ആതമാവിന്‌ മോക്ഷം ഞാന്‍
ചോദിച്ചില്ല അവരോട്‌
ഞാന്‍ എന്റെ ആത്മാവിന്റെ
സ്വാതന്ത്രമാണവകാശപെട്ടത്‌

സത്യം പറയാന്‍ ഞാന്‍ അവരോട്‌ പറഞ്ഞില്ല
സത്യത്തിലേക്കുളള്‌ വഴിയാണ്‌ ഞാന്‍ ചോദിച്ചത്‌
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍
ചോദിക്കുന്നവര്‍ ഭ്രാന്തന്‍ മാരാണെങ്കില്‍
ഞാനും നീയും ഭ്രാന്തനാണ്‌
ഞാന്‍ ആ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുന്നു
നീ മനസില്‍ ചോദിക്കുന്നു എന്ന
വിത്യാസം മാത്രമേ ഉള്ളു
ഒരിക്കല്‍ നിങ്ങളും
ഉത്തരങ്ങളില്ലാത്ത
ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ തുടങ്ങും
അന്ന്‌
എന്റെ കാലുകളിലെ ചങ്ങലകള്‍
നീന്റെതാകും


1 comment:

മുറിഞ്ഞു പോയ വരികൾ

മുറിഞ്ഞു പോയ വരികൾ  കൂട്ടി തുന്നിയായപ്പോൾ  ആണ് അറിഞ്ഞത്  കഥ പറയാനായി  മാറ്റിവെച്ച വാക്കുകൾക്കു  അർഥം ഇല്ലായിരുന്നു എന്ന് ...